വിശപ്പ് സഹിക്കാനാവാതെ പുറത്ത് ചാടി സൈക്കോ ചെന്താമര; ലിസ്റ്റിൽ ഇനി 2 പേർ ഭക്ഷണം കഴിച്ച് വിശപ്പ് മാറിയതോടെ കുറ്റസമ്മതം നടത്തി പോത്തുണ്ടിയിലെ 'സൈക്കോ വില്ലൻ' - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

വിശപ്പ് സഹിക്കാനാവാതെ പുറത്ത് ചാടി സൈക്കോ ചെന്താമര; ലിസ്റ്റിൽ ഇനി 2 പേർ ഭക്ഷണം കഴിച്ച് വിശപ്പ് മാറിയതോടെ കുറ്റസമ്മതം നടത്തി പോത്തുണ്ടിയിലെ ‘സൈക്കോ വില്ലൻ’

January 29, 2025
Nenmara Murder Case Chenthamara

പാലക്കാട്> നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതക്കേസ് പ്രതി ചെന്താമരയുടെ ഹിറ്റ് ലിസ്റ്റില്‍ ഇനിയുള്ളത് മൂന്ന് പേര്‍. അതിലൊന്ന് സ്വന്തം ഭാര്യയാണ്. മറ്റ് രണ്ടു പേര്‍ അയല്‍പക്കത്തുള്ളവരും. നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ച് പ്രതി ചെന്താമര തന്റെ മനസ്സിലെ പക വിശദീകരിക്കുകയാണ്. പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലില്‍ നിന്നിറങ്ങിയ ശേഷം തന്റെ ആദ്യലക്ഷ്യമെന്ന് പറഞ്ഞ ഇയാള്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന്റെ കാരണവും വിശദീകരിച്ചു. ഇനി മൂന്ന് പേരെ കൂടി കൊല്ലാനുണ്ടെന്നാണ് മൊഴി. ഈ സാഹചര്യത്തില്‍ ഇനി ഇയാള്‍ പുറത്തിറങ്ങാത്ത വിധമുള്ള ശിക്ഷ നിതീപീഠം ഉറപ്പു വരുത്തേണ്ടതുണ്ട്. ആദ്യ കൊലക്കേസിലെ ജാമ്യം ലംഘനമുള്ളതു കൊണ്ട് തന്നെ ഇനി ജാമ്യവും കിട്ടില്ല. അതുകൊണ്ട് ഇയാള്‍ ജയിലില്‍ ഉള്ളിടത്തോളം കാലം ഹിറ്റ് ലിസ്റ്റിലെ ബാക്കിയുള്ളവര്‍ക്ക് സമാധാനമായി കിടന്നുറങ്ങാം. ഭാര്യയേയും മകളേയും മരുമകനേയും ഇയാള്‍ കൊല്ലാന്‍ പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആകെ ആറു പേരെ കൊല്ലുകയായിരുന്നു ലക്ഷ്യം. ഇതില്‍ ഇനി കൊല്ലാനുള്ള മൂന്ന് പേരുടെ പേരിലാണ് വ്യക്തത വരുന്നത്. ഇവര്‍ക്ക് ആശ്വാസമാണ് ചെന്താമരയുടെ അറസ്റ്റ്.

പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരന്‍ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും വിശദീകരിച്ചു. ഭാര്യയെ കണ്ടെത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ചെന്താമരയെ പേടിച്ച് പേരും ഊരുമൊന്നും വെളിപ്പെടുത്താതെ കഴിയുകയായിരുന്നു ഭാര്യ. അതുകൊണ്ടാണ് ഭാര്യയിലേക്ക് എത്താന്‍ കഴിയാതെ പോയത്. സജിതയെ കൊന്നതോടെ തന്നെ ചെന്താമര തന്നേയും വധിക്കുമെന്ന് ഭാര്യ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് അവര്‍ രഹസ്യ ജീവിതത്തിലേക്ക് കടന്നത്. വിശപ്പ് സഹിക്കാന്‍ വയ്യാതെയാണ് ചെന്താമര മലയറിങ്ങിയത്. അങ്ങനെ പിടികൂടുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിച്ച് ചെന്താമരയ്ക്ക് ഭക്ഷണം നല്‍കി. ഇതോടെയാണ് കുറ്റസമ്മതവും ഉണ്ടായത്.

ചെന്താമരയുടേത് പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഇയാളുടെ സൈക്കോ സ്വഭാവം കാരണം ഭാര്യ ഉപേക്ഷിച്ചു പോയി. മകളും പിണങ്ങി. ഇതിന് പന്നില്‍ സജിതയാണ് എന്ന് കരുതിയാണ് സജിതയെ കൊന്നത്. നീളന്‍ മുടിയുള്ള സ്ത്രീയാണ് കുടുംബം കലക്കിയതെന്ന് ജ്യോത്സ്യന്‍ പറഞ്ഞതു കേട്ടാണ് ചെന്താമര കൊല ചെയ്യാന്‍ തുടങ്ങിയത്. തന്റെ ലിസ്റ്റില്‍ സജിതയും ബിന്ദുവും പുഷ്പയുമാണെന്ന് നേരത്തെ തന്നെ ചെന്താമര പ്രഖ്യാപിച്ചിരുന്നതാണ്. അങ്ങനെ വരുമ്പോള്‍ അയല്‍പക്കത്തുള്ള ബിന്ദുവും പുഷ്പവും പിന്നെ ഭാര്യയുമാകും ഇയാളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഇനിയുള്ളതെന്നാണ് വിലയിരുത്തല്‍. ജനരോഷം ശക്തമായതോടെ ചെന്താമരയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍. നെന്‍മാറ സ്റ്റേഷന് മുന്‍പില്‍ അര്‍ധരാത്രി വരെ നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ലാത്തിവീശിയും ഗേയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചത്.

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയോടെ പോത്തുണ്ടിയില്‍ നിന്ന് പിടികൂടുകയായിരുന്നു. രാവിലെ മുതല്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. വൈകിട്ട് എഴോടെ പോത്തുണ്ടി മാട്ടായി ക്ഷേത്രത്തിന് സമീപത്ത് നാട്ടുകാരായ ചിലര്‍ ചെന്താമരയെ കണ്ടു. ഒരു പൊലീസുകാരനും കണ്ടെന്ന് പറഞ്ഞോടെ, രാത്രി ഒന്‍പതരവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പത്തരയോടെയാണ് പോത്തുണ്ടിമലയില്‍ നിന്ന് കണ്ടെത്തിയതെന്ന് ആലത്തൂര്‍ ഡിവൈ. എസ്.പി എല്‍. മുരളീധരന്‍ പറഞ്ഞു. ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 125 പൊലീസുകാര്‍ സംഘങ്ങളായി തിരിഞ്ഞ് രാവിലെ മുതല്‍ നാടെങ്ങും തെരച്ചില്‍ തുടങ്ങിയിരുന്നു. ചെന്താമരയ്ക്ക് 3 ഫോണുകളുണ്ടായിരുന്നു. ഒരെണ്ണം പൊട്ടിച്ചു കളഞ്ഞതായും മറ്റൊന്ന് സുഹൃത്തിന് കൈമാറിയതായും കണ്ടെത്തിയിരുന്നു.

ആത്മഹത്യസംശയിച്ച് ജലാശയങ്ങളില്‍ അഗ്‌നിശമനസേന പരിശോധിച്ചിരുന്നു. കെഡാവര്‍ നായയെ ഉപയോഗിച്ചും തെരച്ചില്‍ നടത്തി. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലില്‍പോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും തിങ്കളാഴ്ച രാവിലെ 9.15ഓടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. നെന്മാറ ഇരട്ട കൊലപാതകം തടയുന്നതില്‍ വീഴ്ച സംഭവിച്ചെന്ന പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഉത്തരമേഖലാ ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെന്മാറ എസ്.എച്ച്.ഒ യെ സസ്പെന്‍ഡ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തതിന്റെ പേരിലാണ് നടപടി. നെന്മാറ പഞ്ചായത്തിലോ പൊലീസ് സ്റ്റേഷന്‍ പരിധിയിലോ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് ഇവിടെ താമസിച്ചത്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ് എസ്.എച്ച്.ഒ വിശദീകരിച്ചത്. സുധാകരനും മകളും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്ന് എഡിജിപി വിലയിരുത്തി.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss