കൊച്ചി > ഇ.ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ പൊലീസുകാരന്‍, കര്‍ണാടക പൊലീസിന്റെ പിടിയിലായ കേരളാ പോലീസ് എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം. ഇ.ഡി. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയില്‍ വ്യവസായിയില്‍ നിന്നും 45 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ കര്‍ണാടക-കേരള പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തും. എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിക്കാനും തീരുമാനിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ ഡ്രൈവര്‍ ആയിരിക്കെയാണ് സ്ഥലംമാറി ഷഹീര്‍ബാബു 2024 മാര്‍ച്ച് ഒന്നിന് കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ എത്തിയത്.
വിവിധ ഭാഷകള്‍ ഒഴുക്കോടെ കൈകാര്യംചെയ്യുന്ന ഇയാള്‍ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പലരില്‍നിന്നും പണം വായ്പ വാങ്ങുകയും തിരിമറിനടത്തുകയും ചെയ്തിരുന്നെന്നും പറയപ്പെടുന്നു. സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് ഷഹീര്‍ബാബു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. കൊല്ലം കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ തിരക്കഥയൊരുങ്ങിയത്. ജനുവരി മൂന്നിനാണ് കര്‍ണാടകയില്‍ കേസിനാസ്പദമായ സംഭവം. തട്ടിപ്പിനായി സംഘം ഉപയോഗിച്ച കാറില്‍നിന്നാണ് കര്‍ണാടക പോലീസ് കൊല്ലം ബന്ധം തിരഞ്ഞത്. ജനുവരി 18-ന് കര്‍ണാടകയില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 18 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷണത്തിനായി കൊല്ലത്ത് എത്തിയിരുന്നു.
കൊല്ലം, കൊട്ടിയം, കണ്ണനല്ലൂര്‍, കിളികൊല്ലൂര്‍, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ണാടക പോലീസ് എത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പോലീസ് എത്തിയതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയി. ഈ മാസം മൂന്നിന് കൊല്ലം സ്വദേശികളായ മൂന്നുപേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കേരളത്തില്‍വെച്ച് അറസ്റ്റ് ചെയ്യരുതെന്നുകാട്ടി മൂന്ന് പ്രതികള്‍ കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധി ബുധനാഴ്ച തീരും. പ്രതികളില്‍ ഒരാള്‍ ഒളിവിലുമാണ്.
വിവിധ ഭാഷകള്‍ ഒഴുക്കോടെ കൈകാര്യംചെയ്യുന്ന ഷഹീര്‍ ബാബു എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പലരില്‍നിന്നും പണം വായ്പ വാങ്ങുകയും തിരിമറിനടത്തുകയും ചെയ്തിരുന്നു. ഗള്‍ഫുകാരടക്കമുള്ള പാട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായ ഇയാള്‍ ഇവരില്‍ പലരോടും പണം കടം വാങ്ങിയതായി പറയുന്നു. അടുത്തിടെ ഒരാളില്‍നിന്ന് ഒരുലക്ഷം രൂപ കടം വാങ്ങി. നാളുകള്‍ക്കുശേഷം പകുതി തുക തിരിച്ചുനല്‍കി. ബാക്കി പണം പരാതി ഉയരുമെന്ന ഘട്ടമായപ്പോള്‍ മറ്റൊരാളില്‍നിന്ന് വാങ്ങി നല്‍കി.
സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ.യുടെ റിപ്പോര്‍ട്ടില്‍ നടപടി വരാനിരിക്കെയാണ് ഇയാള്‍ കൂടുതല്‍ ഗുരുതരമായ കേസില്‍പ്പെട്ട് അകത്താകുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്ള പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഷഹീര്‍ബാബുവിനെ കുടുക്കിയത്. കര്‍ണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവരുകയായിരുന്നു എഎസ്ഐയും 6 സുഹൃത്തുക്കളും അടങ്ങുന്ന സംഘം. മൂന്നു പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു പൊലീസ് ഉദ്യോഗസ്ഥനും കവര്‍ച്ചയില്‍ പങ്കെടുത്തുവെന്നു കണ്ടെത്തിയത്.
പ്ലാന്ററും ബീഡിക്കമ്പനി ഉടമയുമായ സുലൈമാന്റെ വീട്ടിലെത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടില്‍ പരിശോധന നടത്തിത്. സുലൈമാന്റെ മകന്‍ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ ശേഷം കവര്‍ച്ചാസംഘം വീടാകെ അരിച്ചുപെറുക്കി. ബിസിനസ് ആവശ്യത്തിനു വീട്ടില്‍ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകള്‍ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവര്‍ കടന്നുകളഞ്ഞു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാല്‍ പൊലീസിനു പരാതി നല്‍കി.