ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി അടിച്ചു തകര്‍ത്ത് പടയപ്പ; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി അടിച്ചു തകര്‍ത്ത് പടയപ്പ; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

February 18, 2025
Padayappa Wild Elephant

ഇടുക്കി> മൂന്നാർ ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി പടയപ്പ അടിച്ചുതകര്‍ത്തു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതിനാണ് കാട്ടാനയുടെ പരാക്രമം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ സിഗ്‌നല്‍ പോയിന്റിന് സമീപമാണ് ആക്രമണമുണ്ടായത്.

ലോറിയുടെ മുന്‍ഭാഗം പടയപ്പ തുമ്പിക്കൈകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. മൂന്നാര്‍ ടൗണിലെ ഗ്യാസ് ഏജന്‍സിയുടെതാണ് ലോറി. പിന്നീട് പടയപ്പ സമീപത്തെ യൂക്കാലിത്തോട്ടത്തിലേക്ക് മാറി. ശനിയാഴ്ച രാവിലെ 11-ന് ഇതേസ്ഥലത്ത് മറ്റൊരു കാട്ടാന വിനോദസഞ്ചാരികളുടെ കാര്‍ ചവിട്ടി മറിച്ചിരുന്നു. കാട്ടാനകള്‍ മൂന്നാര്‍ മേഖലയില്‍ വ്യാപകനാശം വരുത്തുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയില്ല.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss