ഇടമുളയ്ക്കൽ ബാങ്ക് ക്രമക്കേട്: ഇ.ഡി അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

- Advertisement -spot_img

ന്യൂഡൽഹി> കൊല്ലം ഇടമുളയ്ക്കൽ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഹൈക്കോടതി ഉത്തരവിട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. അതേസമയം, ആവശ്യമെങ്കിൽ ഇ.ഡിക്ക് സ്വമേധയാ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇ.ഡി. അന്വേഷണത്തിന് നിർദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ ആറ്, ഏഴ് ഖണ്ഡികകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇ.ഡിയോട് കേസെടുക്കണമെന്ന് നിർദേശിക്കാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. അതേസമയം, ബാങ്കിൽ ക്രമക്കേട് ഉണ്ടെന്ന് ബോധ്യമായാൽ ഇ.ഡിക്ക് സ്വമേധയാ കേസെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇ.ഡി. ഹാജരായില്ല; സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിഇടമുളയ്ക്കൽ സഹകരണ ബാങ്ക് ക്രമക്കേടിൽ നടക്കുന്ന അന്വേഷണത്തിനെതിരായ ഹർജിയിൽ ഇ.ഡിക്ക് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, കേസിൽ തിങ്കളാഴ്ച അന്വേഷണ ഏജൻസിക്കുവേണ്ടി അഭിഭാഷകർ സുപ്രീംകോടതിയിൽ ഹാജരായില്ല. കോടതി രേഖകൾ പ്രകാരം ഹർജിയുടെ പകർപ്പും നോട്ടീസും ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, തിങ്കളാഴ്ച അന്വേഷണ ഏജൻസിക്കുവേണ്ടി അഭിഭാഷകർ ഹാജരാകാത്തതിന്റെ കാരണം വ്യക്തമല്ല.

ഇടമുളയ്ക്കൽ സഹകരണ ബാങ്ക് ക്രമക്കേടിൽ നടക്കുന്ന അന്വേഷണത്തിനെതിരായ ഹർജിയിൽ ഇ.ഡിക്ക് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, കേസിൽ തിങ്കളാഴ്ച അന്വേഷണ ഏജൻസിക്കുവേണ്ടി അഭിഭാഷകർ സുപ്രീംകോടതിയിൽ ഹാജരായില്ല. കോടതി രേഖകൾ പ്രകാരം ഹർജിയുടെ പകർപ്പും നോട്ടീസും ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, തിങ്കളാഴ്ച അന്വേഷണ ഏജൻസിക്കുവേണ്ടി അഭിഭാഷകർ ഹാജരാകാത്തതിന്റെ കാരണം വ്യക്തമല്ല.

കേസിൽ ഹൈക്കോടതിയുടെ അമിക്കസ്ക്യൂറി നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പരാതിക്കാരനെയാണ് അമിക്കസ്ക്യൂറിയായി ഹൈക്കോടതി നിയമിച്ചതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. ഇക്കാര്യം ഹൈക്കോടതിയിൽ തന്നെ ചൂണ്ടിക്കാണിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. ഇ.ഡി. അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ സഹകരണ സെക്രട്ടറി മാധവൻ പിള്ളയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡുവും അഭിഭാഷകൻ പി.എസ്. സുധീറും ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് ഹാജരായത്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img