ലോക രാജ്യങ്ങൾ ചേരിതിരിഞ്ഞു; വരാൻ പോകുന്നത് മഹാ യുദ്ധമോ ? - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ലോക രാജ്യങ്ങൾ ചേരിതിരിഞ്ഞു; വരാൻ പോകുന്നത് മഹാ യുദ്ധമോ ?

June 23, 2025
IMG 20250623 WA0543

ഇസ്രായേലും ഇറാനും തമ്മിൽ ആരംഭിച്ച സംഘർഷങ്ങൾക്ക് അമേരിക്കയുടെ ഇടപെടലോടെ ആഗോള മാനം ലഭിച്ചിരിക്കുകയാണ്. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ ലോകരാജ്യങ്ങൾ രംഗത്ത് വന്നുകഴിഞ്ഞു. യു.എസിൻ്റെ ഇറാൻ ആക്രമണത്തെ ഉത്തരകൊറിയ. യു.എൻ ചാർട്ടറിന്റെ ലംഘനമായാണ് ചിത്രീകരിച്ചത്. ഇസ്രായേൽ നടത്തുന്ന യുദ്ധത്തെയും ഉത്തരകൊറിയ വിമർശിച്ചു. ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയ വക്താവാണ് പ്രതികരണം നടത്തിയത്. അമേരിക്കയുടെയും ഇസ്രായേലിന്റേയും ആക്രമണങ്ങൾക്കെതിരെ എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ആക്രമണങ്ങളെ എതിർത്തുകൊണ്ട് ചൈനയും രംഗത്ത് വന്നിരിക്കുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണം യു.എസിൻ്റെ നയതന്ത്ര വിശ്വാസ്യത തകർത്തുവെന്നും സാഹചര്യങ്ങൾ നിയന്ത്രണാതീതമാകുമോയെന്ന ആശങ്കയുണ്ടെന്നും യു.എൻ രക്ഷാസമിതി യോഗത്തിന് പിന്നാലെ ചൈന അഭിപ്രായപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നത് തടയുന്നതിനും യുദ്ധ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്രായേൽ ഉടൻ തന്നെ വെടിനിർത്തലിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ റഷ്യ സൈനികമായി ഇടപെടില്ലെന്നാണ് പ്രസിഡന്റ് പുടിൻ നേരത്തെ വ്യക്തമാക്കിയത്. നിലവിലെ പ്രശ്‌നത്തിന് ഒരു സൈനിക പരിഹാരമില്ലെന്നാണ് പുടിന്റെ അഭിപ്രായം. ഇസ്രായേലിനെതിരെ റഷ്യ വളരെ ശ്രദ്ധിച്ചുമാത്രമേ പ്രസ്താവനകൾ ഇറക്കാറുള്ളൂ. റഷ്യൻ ഭാഷ സംസാരിക്കുന്ന 15 ലക്ഷത്തോളം ആളുകൾ ഇസ്രായേലിലുണ്ട്. പഴയ സോവിയറ്റ് യൂണിയൻ്റെയും റഷ്യയുടെയും ഭാഗമായിരുന്ന ആളുകളാണവർ. പരസ്യമായി റഷ്യ ഇറാൻ നടത്തുന്ന പോരാട്ടങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും രഹസ്യമായി ആയുധമായും സാമ്പത്തികമായും റഷ്യയുടെ സഹായം ഇറാന് ലഭിക്കുന്നുണ്ട്. അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ഇരുരാജ്യങ്ങളിലേയും നേതൃത്വം ഒറ്റക്കെട്ടാണ്.

യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയുടെ പിന്നിൽ ഇസ്രായേലിനൊപ്പം അണി നിരന്നിരിക്കുകയാണ്. അർജന്റീനയൻ പ്രസിഡന്റ് ജാവിയർ മിലേ അമേരിക്കയുടെ ഇറാൻ ആക്രമണത്തെ അംഗീകരിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇറാന്റെ ആണവായുധ നയങ്ങൾക്കെതിരെ ഫ്രഞ്ച് സർക്കാർ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ പാടില്ല എന്ന നയത്തിലാണ് ജർമ്മൻ ഭരണകൂടവും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss