കൊച്ചി> 2025 നോൺ ബാങ്കിംങ്ങ് ഫിനാൻസ് കമ്പനികൾ ( NBFC) കൾക്ക് തിരിച്ചടിയുടെ കാലമാണെന്നാണ് വിലയിരുത്തൽ. മൈക്രോ ഫിനാൻസ് വഴി നൽകിയ അൺ സെക്യൂർഡ് ലോണുകൾ NBFC കളുടെ കിട്ടാക്കടം വർദ്ധിപ്പിക്കും. വളർച്ച 17 ശതമാനം വരെ കുറയുമെന്നാണ് വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. NBFC കൾ അൺ സെക്യർഡ് ലോണുകൾ നിയന്ത്രമില്ലാതെ നൽകുന്നതിൽ RBI യും ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. NBFC കളുടെ തകർച്ചക്ക് മറ്റൊരു കാരണം, ഇക്കൂട്ടരുടെ പ്രധാന ബിസിനസ്സായ സ്വർണ്ണപ്പണയ വായ്പയിലെ കുത്തനെയുള്ള ഇടിവാണ്. ഇവർ ഈടാക്കുന്ന കൊള്ളപ്പലിശയാണ് ഇടിവിന് പ്രധാന കാരണം. ഷെഡ്യൂൾഡ് ബാങ്കുകളും സഹകരണ സംഘങ്ങളും 7.5 മുതൽ 12.5 ശതമാനം വരെ പരമാവധി പലിശ ഇടാക്കുമ്പോൾ NBFC കൾ ഈടാക്കുന്നത് 24 മുതൽ 35 ശതമാനം വരെയാണ്. ഇത് തിരിച്ചറിഞ്ഞതോടെ ഇടപാടുകാർ NBFC കളെ പൂർണ്ണമായും ഉപേക്ഷിക്കുന്ന സ്ഥിതിയെത്തി.
മാത്രമല്ല,നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളൾ (NBFC)ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ (HFC) എന്നിവയുടെ പ്രധാന ഫണ്ടിംങ്ങ് സ്രോതസായ നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകളുമായി (NCD) ബന്ധപ്പെട്ട പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇത് നിക്ഷേപകർക്ക് ആശ്വാസം നൽകുന്നതോടൊപ്പം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാവുകയും ചെയ്യും. റിസർച്ച് ബാങ്ക് ഓഫ് ഇന്ത്യ 2024 ഓഗസ്റ്റ് 12ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമുള്ള മാറ്റങ്ങളാണ് നിക്ഷേപകർക്ക് ആശ്വാസമാകുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, നിക്ഷേപകർക്ക് അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി കാലാവധി തീരുന്നതിന് മുമ്പ് തന്നെ NCD കൾ പിൻവലിക്കാം. NCD കൾ വഴി തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യവും, പല NBFC കളും തകർച്ചയിലേക്ക് നീങ്ങുന്ന സാഹചര്യവും കണക്കിലെടുത്താൽ നിക്ഷേപകർക്ക് ചെറുതായെങ്കിലും ആശ്വാസം പകരുന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശം.
- ചെറിയ നിക്ഷേപങ്ങള്‍ (10,000 രൂപയില്‍ താഴെ) നിക്ഷേപകന്‍ മൂന്ന് മാസത്തിനുള്ളില്‍ തിരികെ ആവശ്യപ്പെടുകയാണെങ്കില്‍, പലിശ കൂടാതെ എന്‍ബിഎഫ്സികള്‍ക്ക് തിരികെ നല്‍കാം.
- മറ്റ് പൊതു നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്‍റെ 50% അല്ലെങ്കില്‍ 5 ലക്ഷം രൂപ (ഏതാണ് കുറവ്) മൂന്ന് മാസത്തിന് മുമ്പ് പലിശ ഇല്ലാതെ പിന്‍വലിക്കാം. ബാക്കി തുകയ്ക്ക് ചട്ടങ്ങള്‍ അനുസരിച്ച് പലിശ നല്‍കും.
- നിക്ഷേപകന്‍ ഗുരുതരമായ രോഗബാധിതനാണെങ്കില്‍, നിക്ഷേപിച്ച തുകയുടെ 100% പലിശ കൂടാതെ മൂന്ന് മാസത്തിന് മുമ്പ് പിന്‍വലിക്കാന്‍ അനുവദിക്കും.
- പ്രകൃതി ദുരന്തങ്ങള്‍ മൂലമോ സര്‍ക്കാര്‍ പ്രഖ്യാപനം മൂലമോ ഉണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകള്‍ ‘അടിയന്തര ചെലവുകള്‍’ ആയി പരിഗണിക്കും.
- ഈ നിബന്ധനപ്രകാരമുള്ള തുകകള്‍, മൂന്ന് മാസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അകാലത്തില്‍ നിക്ഷേപം പിന്‍വലിക്കാന്‍ അര്‍ഹതയില്ലാത്ത നിലവിലുള്ള നിക്ഷേപ കരാറുകള്‍ക്കും ബാധകമാണ്.
- നേരത്തെ, എന്‍ബിഎഫ്സികള്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് രണ്ട് മാസം മുമ്പ് വിവരങ്ങള്‍ നല്‍കേണ്ടതായിരുന്നു. ഇപ്പോള്‍ ഈ കാലയളവ് 14 ദിവസമായി കുറച്ചു.
നോമിനേഷന്‍, റദ്ദാക്കല്‍, അല്ലെങ്കില്‍ പുതുക്കല്‍ എന്നിവ ഉപഭോക്താവിന്‍റെ സമ്മതത്തോടെ പാസ്ബുക്കിലോ രസീതിലോ നോമിനിയുടെ പേര് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.