‘ഇന്ന് 10 മണി, ഹോർമുസിൽ കപ്പലുകള്‍ തടയും; നാറ്റോ ഒപ്പമില്ല, പിന്നെന്തിന് അംഗമായി തുടരണം?’
വാഷിങ്ടൺ> നാറ്റോയ്ക്കായി യുഎസ് നടത്തുന്ന ചെലവുകൾ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാവിലെ 10 മണി മുതൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ നാറ്റോ പരാജയപ്പെട്ടു എന്നു ട്രംപ് ആരോപിച്ചു.