”സമർപ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും ഫലം’, മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.