ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ, വാദം സമർപ്പിച്ചു
ദില്ലി > ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.