തരൂരിൻ്റെ പ്രവര്‍ത്തകസമിതി വിമര്‍ശനത്തില്‍ ഹൈക്കമാണ്ട് കടുത്ത അതൃപ്തിയില്‍; ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലില്‍ എഐസിസി - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

തരൂരിൻ്റെ പ്രവര്‍ത്തകസമിതി വിമര്‍ശനത്തില്‍ ഹൈക്കമാണ്ട് കടുത്ത അതൃപ്തിയില്‍; ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലില്‍ എഐസിസി

February 23, 2025
Shashi Tharoor

ന്യൂഡല്‍ഹി> കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഫലപ്രദമല്ലെന്ന ശശി തരൂരിന്റെ വിശദീകരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് പൂര്‍ണ്ണ നിരാശര്‍. ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്ന് എഐസിസി വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയത്തിനൊപ്പം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും ദുര്‍ബ്ബലപ്പെടുത്താന്‍ തരൂര്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ എന്നാണ് സൂചന. തരൂര്‍ പ്രസ്താവനയിലെ അമര്‍ഷം രാഹുല്‍ ഗാന്ധിയെ കെസി അറിയിച്ചേക്കും. കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തലവേദനയായി തരൂര്‍ മാറുന്നുവെന്നാണ് കെസിയുടെ അഭിപ്രായം.

അതേസമയം, പാര്‍ട്ടിയെ മെച്ചപ്പെടുത്താനുള്ള അവസരം ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്ന് വിശദീകരണവുമായി തരൂരും രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടിയെ മാറ്റിയെടുക്കാനുള്ള അവസരത്തിന് തന്റെ സന്നദ്ധത സൂചിപ്പിച്ചതാണ്. എല്ലാവര്‍ക്കുമായി കേരളം മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി രാഷ്ട്രീയം പരിഗണിക്കാതെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ചെറുപ്പക്കാര്‍ക്ക് ജീവിക്കാന്‍ ഉതകുന്നിടമായി കേരളത്തെ മാറ്റണം. ചെറുപ്പക്കാര്‍ നാടുവിടുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂര്‍ പറഞ്ഞതായി ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തത്

കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ മുന്നിലുണ്ടെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചതായിട്ടായിരുന്നു ഇന്ത്യന്‍ എക്‌സ് പ്രസിലെ വാര്‍ത്ത. തന്നെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശം ജനം അംഗീകരിച്ചതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ട്. പാര്‍ടി അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പാര്‍ടിക്കൊപ്പം ഉണ്ടാകും. ഇല്ലെങ്കില്‍, എനിക്ക് എന്റെതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി കോണ്‍ഗ്രസിന്റെ അടിത്തറ വികസിപ്പിക്കേണ്ടതുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ‘എന്റെ സംസാരവും പെരുമാറ്റവും ആളുകള്‍ക്ക് ഇഷ്ടമാണ്. കോണ്‍ഗ്രസിനെ പൊതുവെ എതിര്‍ക്കുന്നവര്‍ പോലും എനിക്ക് വോട്ട് ചെയ്തു. രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയെക്കുറിച്ച് താന്‍ എപ്പോഴും നിര്‍ഭയമായി തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയക്കാരനെപ്പോലെ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് ഒരിക്കലും ഇടുങ്ങിയ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടായിട്ടില്ല. എനിക്ക് ബോധ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനുമുമ്പ് രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ എതിരാളികളായ സര്‍ക്കാരുകളുടെയോ പാര്‍ടികളുടെയോ നല്ല സംരംഭങ്ങളെ ഞാന്‍ പ്രശംസിക്കുന്നത്.’ തരൂര്‍ പറഞ്ഞു.

ഒരു സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുകയും തെറ്റായ നടപടികള്‍ക്ക് വിമര്‍ശിക്കുകയും ചെയ്യുമെന്ന് പറഞ്ഞ തരൂര്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ സംഘടനാ സംവിധാനം വേണമെന്നും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വോട്ടുകൊണ്ടു മാത്രം കേരളത്തില്‍ ജയിക്കില്ലെന്നും പറഞ്ഞു. ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ അഭിമുഖത്തില്‍. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായതെന്നും തരൂര്‍. പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍. വിശദീകരിച്ചതായിട്ടായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത.

പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി അതിന്റെ അടിത്തറ തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും എടുത്തു പറഞ്ഞു. പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാര്‍ട്ടിക്ക് കിട്ടേണ്ടതുണ്ട്. ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. ഇനിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാര്‍ട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ്.

‘ഞാനാണ് നേതാവാകാന്‍ യോഗ്യനെന്ന് പല സ്വതന്ത്ര ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണമെങ്കില്‍ എന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ എനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കണ്ട. പുസ്തകമെഴുത്ത പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ട്’ ശശി തരൂര്‍ പറഞ്ഞു. ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ ന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താന്‍ പ്രസ്താവന നടത്താറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയാരാണ് പതിവ്. മാത്രമല്ല, കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും പറയാന്‍ അവര്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കാര്യക്ഷമമല്ലെന്നും തരൂര്‍ പറയുന്നു. 100 പേരുളള നേതാക്കളുടെ കൂട്ടത്തിന് ക്രിയാത്മക തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെന്നാണ് തരൂരിന്റെ വിമര്‍ശനം.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss