കൊച്ചി > നിക്ഷേപകര്‍ക്ക് മടക്കിനല്കുവാന്‍ പണമില്ല. NCD യിലൂടെ വീണ്ടും നിക്ഷേപം സ്വീകരിക്കുകയാണ് മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ (NBFC). കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മധ്യതിരുവിതാംകൂറിലെ ഈ സ്ഥാപനം. കാലാവധി പൂര്‍ത്തിയായ NCD കള്‍ വീണ്ടും പുതുക്കി ഇടാന്‍ ആവശ്യപ്പെടുകയോ പണം മടക്കിനല്കുവാന്‍ അവധി പറയുകയോ ആണ് ഇവര്‍ ചെയ്യുന്നത്. NCD കള്‍ വീണ്ടും പുതുക്കി ഇടാന്‍ പ്രലോഭനങ്ങള്‍ നല്‍കി നിക്ഷേപകരെ ചാക്കിലാക്കുന്ന ജീവനക്കാര്‍ക്ക് 5% കമ്മീഷനും ഗ്രൂപ്പ് ടൂറുകളും വാഗ്ദാനമുണ്ട്. അതിനാല്‍ ജീവനക്കാര്‍ വീട് വീടാന്തരം കയറിയിറങ്ങി നിക്ഷേപകരെ പ്രലോഭിപ്പിക്കുകയാണ്.
കമ്പനി പൊട്ടിയാല്‍ നിക്ഷേപം നടത്തുവാന്‍ പ്രലോഭിപ്പിച്ച ജീവനക്കാരും പ്രതികളാകുമെന്ന് പലര്‍ക്കും അറിയില്ല. ജീവനക്കാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്യുവാന്‍ കൊമ്പിറ്റെന്റ് അതോറിറ്റിക്ക് അധികാരമുണ്ട്. ലേലം ചെയ്തുകിട്ടുന്ന പണം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും. എന്നാല്‍ ഈ നടപടിയിലൂടെ നിക്ഷേപകര്‍ക്ക് പണം ലഭിക്കുവാന്‍ കാലതാമസം നേരിടും, തന്നെയുമല്ല നിക്ഷേപത്തുക പൂര്‍ണ്ണമായി തിരികെ ലഭിക്കാനും സാധ്യതയില്ല. കേരളത്തില്‍ അടുത്തനാളിലാണ് ബഡ്സ് നിയമം നടപ്പിലാക്കി തുടങ്ങിയത്. അതുകൊണ്ടുതന്നെ ഇതിന്റെ നിയമങ്ങളും ഗൌരവ സ്വഭാവവും മിക്ക ജീവനക്കാര്‍ക്കും അറിവില്ല. കമ്മീഷനും ആനുകൂല്യങ്ങള്‍ക്കും പുറകെ പോകുമ്പോള്‍ തങ്ങളുടെ കിടപ്പാടം വരെ നഷ്ടപ്പെടാമെന്നുള്ള കാര്യത്തില്‍ പലരും അജ്ഞരാണ്. ബഡ്സ് ആക്ട് പ്രയോഗിക്കുമ്പോൾ ബിനാമി പേരുകളിൽ സ്വത്തുക്കൾ വകമാറ്റിയ മുതലാളി രക്ഷപെടും പാവം ജീവനക്കാർ കുടുങ്ങും.
ഏതാനും വര്‍ഷങ്ങളായി മധ്യതിരുവിതാംകൂറിലെ ഈ NBFC ഇറക്കുന്ന NCD കള്‍ ഒന്നുംതന്നെ വിജയിച്ചിട്ടില്ല. മിക്കവയും തികഞ്ഞ പരാജയമായിരുന്നു. മൂന്നക്കം കടക്കുന്നത്ര ബ്രാഞ്ചുകൾ ഉണ്ടെങ്കിലും സ്വര്‍ണ്ണപ്പണയം പേരിനുപോലും ലഭിക്കുന്നില്ല. സ്വര്‍ണ്ണപ്പണയ ബിസിനസ് അല്ലാതെ NBFC കള്‍ക്ക് ചെയ്യുവാന്‍ അനുവാദമുള്ള മറ്റൊരു ബിസിനസ്സും ഈ സ്ഥാപനം ചെയ്യുന്നില്ല. മുന്‍കാലങ്ങളില്‍ NCD യിലൂടെ സമാഹരിച്ച പണമെല്ലാം ഇവര്‍ വകമാറ്റി ചെലവഴിക്കുകയും ബിനാമി പേരുകളില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. തങ്ങളുടെ തന്നെ ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയമായി വെച്ച് NBFC യില്‍ നിക്ഷേപമായി ലഭിച്ച പണമൊക്കെ പുറത്തേക്ക് ഒഴുക്കുകയായിരുന്നു ഉടമ ചെയ്തത്. ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാക്കിയ NCD കളുടെ മുതലും പലിശയും കൊടുക്കുവാന്‍ ബുദ്ധിമുട്ടുകയാണ് ഇവര്‍.
എല്ലാ ബ്രാഞ്ചുകളും ഹെഡ് ഓഫീസും നടത്തിക്കൊണ്ടുപോകുവാന്‍ പ്രതിമാസം കോടികള്‍ വേണം. കൂടാതെ നിക്ഷേപങ്ങളുടെ പലിശയും നിക്ഷേപങ്ങളും തിരികെ നല്‍കണം. കമ്പനിയുടെ ആസ്തിയായി ബ്രാഞ്ചുകളില്‍ പണയസ്വര്‍ണ്ണം ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഇവയില്‍ സിംഹഭാഗവും ഉടമതന്നെ വെച്ച മുക്കുപണ്ടങ്ങളാണെന്ന് ഏറെക്കുറെ ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞു. ഈ മുക്കുപണ്ടം, യഥാര്‍ഥ സ്വര്‍ണ്ണമാണെന്ന് കാണിച്ച് കോട്ടയത്തെ ചില ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ശാഖകളില്‍ നിന്നും കോടികള്‍ വായ്പ എടുത്തിട്ടുണ്ടെന്നും വിവരമുണ്ട്.
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 8848801594, Email – [email protected]
