കൊച്ചി > പ്രതിമാസം 5 ലക്ഷം രൂപ വീതം തരാം, ഫിനാൻസ് കമ്പനിയുടെ ഡയറക്ടര്‍ ആകാമോ?. മധ്യതിരുവിതാംകൂറിലെ പ്രമുഖ ബ്ലെയിഡ് മുതലാളിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിച്ചുപോയത് അടുത്ത ബന്ധുവും കുടുംബവുമാണ്. ഫിനാന്‍സ് കമ്പനി പൊട്ടുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ള കുടുംബാംഗങ്ങളെ സുരക്ഷിതമായി മാറ്റി തന്റെ അടുത്ത ബന്ധുക്കളെ ഡയറക്ടര്മാരാക്കുവാനായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം. ജയിലില്‍ പോകേണ്ടിവന്നാല്‍ ഭാര്യയെയും മക്കളെയും സുരക്ഷിതരാക്കി ബന്ധുക്കളെ ബലിയാടാക്കാനായിരുന്നു ഈ കുതന്ത്രം.
പോപ്പുലര്‍ ഫിനാന്‍സ്, കേച്ചേരി ചിട്ടി ഫണ്ട്, തറയില്‍ ഫിനാന്‍സ്, പി.ആര്.ഡി.നിധി, ജി ആന്റ് ജി ഫിനാന്‍സ്, നെടുംപറമ്പില്‍, ഹൈറിച്ച് തുടങ്ങിയ സ്ഥാപനങ്ങള്‍ തകർന്നപ്പോൾ അവരിൽ പലരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന ഭാര്യയും മക്കളുമൊക്കെ മാസങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നത് ഓർത്തപ്പോഴാണ് ഇദ്ദേഹത്തിന്റെ കുബുദ്ധി ഉണർന്നത്. അതോടെ കൂലിക്ക് ആളെത്തേടിയിറങ്ങി. ബന്ധുക്കളെപ്പോലും കുടുക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ ഫിനാന്‍സ് കമ്പനിയുടെ അസ്ഥിവാരം ദ്രവിച്ചുകഴിഞ്ഞെന്നും ഏതുനിമിഷവും ഇത് നിലംപൊത്താമെന്നും വ്യക്തമായി അറിയാവുന്ന ബന്ധു കമ്പനിയുടമയുടെ വാഗ്ദാനം നിരസിച്ചതായാണ് വിവരം. ഇതോടെ ഫിനാന്‍സ് കമ്പിനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പുതിയ കൂലിക്കാരെ തേടുകയാണ് ഈ മുതലാളി.
വളരെ ചെറിയ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിന്റെ വളര്‍ച്ച 2003 നു ശേഷം അവിശ്വസനീയമായ നിലയിലായിരുന്നു. ചെറിയ വാടക മുറിയില്‍നിന്നും സ്വന്തം കെട്ടിടത്തിലേക്കും ഇപ്പോള്‍ ആരെയും ആകര്‍ഷിക്കുന്ന കോര്‍പ്പറേറ്റ് ഓഫീസിലേക്കും മുതലാളിയുടെ കറങ്ങുന്ന കസേര മാറ്റിയിട്ടു. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ തുറന്നു. പണത്തോടുള്ള ആര്‍ത്തി മൂക്കുമ്പോഴൊക്കെ ഡിബഞ്ചറുകള്‍ (NCD) പുറത്തിറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ ഊറ്റിയെടുത്തു. ഇതൊക്കെ സെക്യൂഡ് NCD ആണെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. അതായത് സെക്യൂഡ് NCD യുടെ സെക്യൂരിറ്റി, ബ്രാഞ്ചുകളില്‍ ഇരിക്കുന്ന ടണ്‍ കണക്കിന് മുക്കുപണ്ടങ്ങളാണെന്ന് നിക്ഷേപകര്‍ അറിയുന്നില്ല.
സ്വന്തം കമ്പനിയില്‍ ടൺ കണക്കിന് മുക്കുപണ്ടങ്ങൾ തരികി കയറ്റി ഓഹരി ഉടമകളെയും മറ്റ് നിക്ഷേപകരേയും ഇയാള്‍ ഒരുപോലെ വഞ്ചിച്ച് NBFC യിലെ പണവും ഇയാള്‍ തന്റെ പെട്ടിയില്‍ എത്തിച്ചു. ഈ പണമുപയോഗിച്ച് ബിനാമി പേരുകളിൽ മണിമന്ദിരങ്ങൾ പടുത്തുയർത്തി, മറ്റ് സ്വത്തുക്കൾ വാങ്ങിക്കൂട്ടി. വിദ്യാഭ്യാസം കുറവാണെന്ന് ഇദ്ദേഹം തന്നെ പറയുന്നുണ്ടെങ്കിലും പണപ്പെട്ടി നിറക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ വെല്ലാന്‍ ഈ മേഖലയില്‍ ഇപ്പോള്‍ ആരുമില്ല. ഇത് പരമ്പരാഗതമായി ലഭിച്ചതുമാണ്. കണക്കില്‍ പെടാത്ത കോടിക്കണക്കിനു രൂപ കറന്‍സിയായി ഇദ്ദേഹം വീടിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ബിനാമി പേരില്‍ വസ്തു വകകള്‍ വാങ്ങിക്കൂട്ടുന്നതിന് ഇത് ഉപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഇതെല്ലാം കമ്പനിയിൽ നിന്ന് തിരിമറികൾ നടത്തി പുറത്തെത്തിച്ച പണമാണെന്നാണ് വിവരം. ജനങ്ങളുടെ പണം തട്ടിയെടുത്ത് സ്വന്തമാക്കിയ ഈ വിരുതൻ ജയിലിൽ പോകാൻ കൂലിക്ക് ആളെത്തേടുകയാണിപ്പോൾ.
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 8848801594, Email – [email protected]
