കൊച്ചി > നൂറ് കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപിച്ച് നെഡ് സ്റ്റാര്‍ ഗ്രൂപ്പിനെതിരെ പരാതിയുമായി നിക്ഷേപകര്‍. സ്ഥാപന ഉടമകളായ എന്‍.എം.ജയിംസ്, മകന്‍ രോഹന്‍ ജയിംസ് എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. ഇടക്കൊച്ചിയിലാണ് ഇവരുടെ ആസ്ഥാനം. നെഡ് സ്റ്റാര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാന്‍ ചില കമ്പനികള്‍ മുന്നോട്ടു വന്നിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോള്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ ഇവര്‍ക്ക് സ്വത്തുവകകള്‍ ഉണ്ടെന്നാണ് വിവരം. ഇത് നിക്ഷേപകര്‍ക്ക് ഒരുപരിധിവരെ ആശ്വാസമാകും.
കേരള ടൈംസ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ ഒരുവര്‍ഷം മുമ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ വ്യാജവാര്‍ത്ത ആണെന്നു പറഞ്ഞ് പല നിക്ഷേപകരും അവഗണിച്ചു. പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് വ്യാജ വാര്‍ത്തയാണെന്ന് പ്രചരിപ്പിച്ചത്.
തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമ എന്‍.എം. രാജുവിന്റെ സഹോദരന്‍ എന്‍.എം.ജയിംസിന്റെയാണ് NEDSTAR ഗ്രൂപ്പ് സ്ഥാപനങ്ങള്‍. ഇരുവരും തമ്മില്‍ നല്ല രസത്തില്‍ ആയിരുന്നില്ല. എന്‍.എം. രാജുവിന്റെ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റിന്റെ ശാഖകള്‍ എവിടെ തുറന്നാലും അവിടെ തന്റെ NEDSTAR ഗ്രൂപ്പിന്റെ ശാഖകളും തുറന്ന് സഹോദരനോട് നേരിട്ട് മത്സരിക്കുന്ന സ്വഭാവമായിരുന്നു എന്‍.എം.ജയിംസിനുണ്ടായിരുന്നത്. സഹോദരന്‍ എന്‍.എം. രാജു റിമാന്റില്‍ ആയപ്പോള്‍ തിരുവല്ലയില്‍ ഗാനമേള നടത്തി NEDSTAR ജയിംസ് ശ്രദ്ധേയനായിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയത് 220 ലധികം ബ്രാഞ്ചുകളാണ്. നിക്ഷേപമായി ലഭിച്ച കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ടാണ് ഈ ശാഖകള്‍ തുറന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു NEDSTAR ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍. കേരള ടൈംസ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ ഒരുവര്‍ഷം മുമ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ വ്യാജവാര്‍ത്ത ആണെന്നു പറഞ്ഞ് പല നിക്ഷേപകരും അവഗണിച്ചു. പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് വ്യാജ വാര്‍ത്തയാണെന്ന് പ്രചരിപ്പിച്ചത്.NCD യിലൂടെ കോടികള്‍ കൊയ്യാന്‍ വെസ്റ്റ് ബംഗാളിലെ Casio Retailer Pvt. Ltd. എന്ന NBFC യും സ്വന്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിരുന്ന എന്‍.എം.ജയിംസ് Casio Retailer Pvt. Ltd. എന്ന NBFC യിലൂടെ NCD നിക്ഷേപം സമാഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 72 മാസംകൊണ്ട് പണം ഇരട്ടിയാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇവര്‍ മുമ്പ് വാങ്ങിയ NCD നിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും NCD യിലൂടെ നിക്ഷേപം സമാഹരിക്കുവാന്‍ ഒരുങ്ങിയത്. പത്തോളം കമ്പനികളാണ് ജയിംസിനും കുടുംബത്തിനുമുള്ളത്. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒന്നിലധികം കമ്പനികളുണ്ട്. ഫിനാന്‍സ്, ചിട്ടി, നിധി, സെക്ഷന്‍ 8, എന്‍.ബി.എഫ്.സി, മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കേരള മണി ലെണ്ടിംഗ് എന്നീ വിവിധ വിഭാഗങ്ങളില്‍ ആയിരിക്കും ഇതൊക്കെ. നാലുമുതല്‍ ആറു കമ്പനികള്‍ വരെ ഇങ്ങനെ പലര്‍ക്കുമുണ്ടാകും. എന്നാല്‍ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തോളം കമ്പനികളാണ്, ഇതില്‍ പലതും ഈ അടുത്തകാലത്ത് അതായത് 2022-23 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. രണ്ടു ചിട്ടിക്കമ്പനികളും രണ്ടു നിധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെ ദുരൂഹതകള്‍ ഇക്കാര്യത്തിലുണ്ട്. 2022 ജൂണ്‍ 23 ന് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് NEDSTAR FINSERVE INDIA Pvt. Ltd.
NCD യിലൂടെ കോടികള്‍ കൊയ്യാന്‍ വെസ്റ്റ് ബംഗാളിലെ Casio Retailer Pvt. Ltd. എന്ന NBFC യും സ്വന്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിരുന്ന എന്‍.എം.ജയിംസ് Casio Retailer Pvt. Ltd. എന്ന NBFC യിലൂടെ NCD നിക്ഷേപം സമാഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 72 മാസംകൊണ്ട് പണം ഇരട്ടിയാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇവര്‍ മുമ്പ് വാങ്ങിയ NCD നിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും NCD യിലൂടെ നിക്ഷേപം സമാഹരിക്കുവാന്‍ ഒരുങ്ങിയത്. പത്തോളം കമ്പനികളാണ് ജയിംസിനും കുടുംബത്തിനുമുള്ളത്. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒന്നിലധികം കമ്പനികളുണ്ട്. ഫിനാന്‍സ്, ചിട്ടി, നിധി, സെക്ഷന്‍ 8, എന്‍.ബി.എഫ്.സി, മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കേരള മണി ലെണ്ടിംഗ് എന്നീ വിവിധ വിഭാഗങ്ങളില്‍ ആയിരിക്കും ഇതൊക്കെ. നാലുമുതല്‍ ആറു കമ്പനികള്‍ വരെ ഇങ്ങനെ പലര്‍ക്കുമുണ്ടാകും. എന്നാല്‍ നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തോളം കമ്പനികളാണ്, ഇതില്‍ പലതും ഈ അടുത്തകാലത്ത് അതായത് 2022-23 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. രണ്ടു ചിട്ടിക്കമ്പനികളും രണ്ടു നിധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെ ദുരൂഹതകള്‍ ഇക്കാര്യത്തിലുണ്ട്. 2022 ജൂണ്‍ 23 ന് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് NEDSTAR FINSERVE INDIA Pvt. Ltd.മതിയായ സാമ്പത്തിക അടിത്തറ ഒന്നും ഇല്ലാതെയാണ് 2016 ല്‍ “നെടുംപറമ്പില്‍ ഫിന്‍ സിണ്ടിക്കേറ്റ് ” എന്ന ഫിനാന്‍സ് സ്ഥാപനം എന്‍.എം ജയിംസ് തുടങ്ങിയത്. എറണാകുളം പൊന്നുരുന്തി, വൈറ്റില എന്നിവിടങ്ങളിലായി രണ്ടു ശാഖകളും തുടങ്ങി. വൈറ്റിലയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഇദ്ദേഹം വൈറ്റിലയിലേക്ക് പോകാതെ പൊന്നുരുന്തിയില്‍ ഒതുങ്ങിക്കൂടി. 2018 നവംബറില്‍ N.M. Nedumparambil Nidhi Ltd. എന്ന നിധി കമ്പനി ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തു. അനിയന്‍ എന്‍.എം രാജുവിനെ പിന്നിലാക്കി ഒന്നാമനാകണം എന്ന അടങ്ങാത്ത ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും പണം അതിനു തടസ്സമായിരുന്നു. കിടപ്പാടം ബാങ്കില്‍ പണയപ്പെടുത്തിയാണ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും നടത്തിയത്. 2019 ല്‍ ഒരു വനിതാ ജീവനക്കാരിയുടെ കെട്ടുതാലിയടക്കം പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം പണയം വെക്കാന്‍ ജയിംസ് വാങ്ങിയെന്നാണ് വിവരം.
മതിയായ സാമ്പത്തിക അടിത്തറ ഒന്നും ഇല്ലാതെയാണ് 2016 ല്‍ “നെടുംപറമ്പില്‍ ഫിന്‍ സിണ്ടിക്കേറ്റ് ” എന്ന ഫിനാന്‍സ് സ്ഥാപനം എന്‍.എം ജയിംസ് തുടങ്ങിയത്. എറണാകുളം പൊന്നുരുന്തി, വൈറ്റില എന്നിവിടങ്ങളിലായി രണ്ടു ശാഖകളും തുടങ്ങി. വൈറ്റിലയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഇദ്ദേഹം വൈറ്റിലയിലേക്ക് പോകാതെ പൊന്നുരുന്തിയില്‍ ഒതുങ്ങിക്കൂടി. 2018 നവംബറില്‍ N.M. Nedumparambil Nidhi Ltd. എന്ന നിധി കമ്പനി ഇദ്ദേഹം രജിസ്റ്റര്‍ ചെയ്തു. അനിയന്‍ എന്‍.എം രാജുവിനെ പിന്നിലാക്കി ഒന്നാമനാകണം എന്ന അടങ്ങാത്ത ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും പണം അതിനു തടസ്സമായിരുന്നു. കിടപ്പാടം ബാങ്കില്‍ പണയപ്പെടുത്തിയാണ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും നടത്തിയത്. 2019 ല്‍ ഒരു വനിതാ ജീവനക്കാരിയുടെ കെട്ടുതാലിയടക്കം പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം പണയം വെക്കാന്‍ ജയിംസ് വാങ്ങിയെന്നാണ് വിവരം.
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 8848801594, Email – [email protected]
