അമേരിക്ക യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലെന്ന് വ്യക്തം; ട്രംപിന്റെ ആണവ അന്തർവാഹിനി നടപടിയിൽ ജാഗ്രതയോടെ റഷ്യ - Kerala Times    

അമേരിക്ക യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലെന്ന് വ്യക്തം; ട്രംപിന്റെ ആണവ അന്തർവാഹിനി നടപടിയിൽ ജാഗ്രതയോടെ റഷ്യ

August 4, 2025
Russia America

മോസ്കോ> യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആണവ അന്തർവാഹിനി ഉത്തരവിനു പിന്നാലെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് റഷ്യ. ആണവായുധങ്ങളുള്ള എതിരാളികൾ തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പരാമർശങ്ങൾക്ക് മറുപടിയായി, രണ്ട് അന്തർവാഹിനികളെ ഉചിതമായ പ്രദേശങ്ങളിലേക്ക് മാറ്റാൻ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജാഗ്രത പാലിക്കാൻ റഷ്യ നിർദേശം നൽകിയത്.

‘‘ഈ സാഹചര്യത്തിൽ, അമേരിക്കൻ അന്തർവാഹിനികൾ യുദ്ധ ദൗത്യത്തിലാണെന്നാണ് വ്യക്തമാകുന്നത്. അത്തരമൊരു വിവാദത്തിൽ ഏർപ്പെടാൻ ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ല, അതിനെക്കുറിച്ച് ഒരു തരത്തിലും അഭിപ്രായം പറയാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിലവിൽ ഒരു ആണവസംഘർഷത്തിലേക്ക് കാര്യങ്ങൾ പോകുന്നില്ല. പക്ഷേ ജാഗ്രതയോടെ ഇരിക്കണം’’ – വ്ലാഡിമിർ പുട്ടിന്റെ വക്താവായ പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Latest from Blog

error: Content is protected !!