കോട്ടപ്പടിയിലെ പോലീസ് മർദ്ദന പരാതി വ്യാജമോ? പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണം - Kerala Times    

കോട്ടപ്പടിയിലെ പോലീസ് മർദ്ദന പരാതി വ്യാജമോ? പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണം

September 13, 2025
Kottappady Police

കൊച്ചി> കോട്ടപ്പടി പോലീസ് മർദ്ദിച്ചെന്ന് പരാതിയുമായി യുവാവ് രംഗത്തെത്തിയതിന് പിന്നിൽ ദുരൂഹത. പരാതി വ്യാജമാണെന്നാണ് ആരോപണം. പരാതിക്കാരനായ യുവാവിനെ പലതവണ ലഹരി വസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ സ്വന്തം മാതാവിൻ്റെയും സഹോദരൻ്റെയും അടക്കം പരാതി നിലവിലുണ്ട്. വർക്ക്ഷോപ്പിൻ്റെ മറവിൽ ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടന്നിരുന്നതെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. ഇത് അവസാപ്പിക്കാൻ പോലീസ് ശ്രമിച്ചതാണ് പരാതിക്ക് പിന്നിൽ.

നിലവിൽ നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരുടെ വീട്ടിലെത്തി മകളെ ബലാൽസംഘം ചെയ്യുമെന്നും ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ലഹരി മാഫിയക്കെതിരെ കോട്ടപ്പടി പോലീസ് സ്വീകരിച്ചു വരുന്ന കർശന നടപടികളിൽ നിന്ന് പിൻമാറ്റാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് മർദ്ദന പരാതിയെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.

Latest from Blog

error: Content is protected !!