കോട്ടയം> നാട്ടുകാരുടെ നിക്ഷേപം വാങ്ങി ബിനാമി പേരിൽ വമ്പൻ സാമ്രാജ്യം കെട്ടിപ്പടുത്ത കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനം വന്‍ പ്രതിസന്ധിയിലെന്നു വിവരം. കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും ഭരണകക്ഷിയിൽപ്പെട്ട പാര്‍ട്ടി ഓഫീസുകളില്‍ പരാതിയുമായി ചെന്നെങ്കിലും സ്ഥാപന ഉടമയെ സംരക്ഷിക്കുന്നത് കോട്ടയത്തെ ഉന്നത നേതാവായതിനാല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടുവാന്‍ കഴിയുന്നില്ല. തങ്ങളുടെ നിസ്സഹായതാവസ്ഥ ഇവര്‍ നിക്ഷേപകരെ അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയിൽപെട്ട ഈ പ്രമുഖ നേതാവിൻ്റെ കോടികളുടെ അഴിമതിപ്പണവും കൈകാര്യം ചെയ്യുന്നത് ഈ NBFC മുതലാളിയാണെന്നാണ് വിവരം. കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കുവാന്‍ ബ്രാഞ്ചുകളില്‍ ചെന്നെങ്കിലും ജീവനക്കാര്‍ പല അവധികള്‍ പറയുകയായിരുന്നു. പറഞ്ഞിരുന്ന അവധികള്‍ക്കൊന്നും പണം ലഭിക്കാതെ വന്നതോടെയാണ് ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് സഹായം ചോദിച്ചത്. എന്നാല്‍ ഇവരും കൈമലര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍.
നൂറുകണക്കിന് ബ്രാഞ്ചുകള്‍ കേരളത്തിലും പുറത്തുമായി തുറന്ന് തങ്ങള്‍ വലിയ കമ്പനി ആണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഈ മുതലാളി. ഇയാളുടെ NBFC കമ്പനിയില്‍ എത്തുന്ന പണം നിയമവിരുദ്ധമായി വകമാറ്റി ചെലവഴിക്കുകയായിരുന്നു ഇയാള്‍ ചെയ്തുവന്നിരുന്നത്. പണത്തിന് ആവശ്യം വരുമ്പോഴൊക്കെ കടപ്പത്രം (NCD)ഇറക്കി നിക്ഷേപം സ്വീകരിക്കുകയായിരുന്നു പതിവ് രീതി. പഴയ NCD തിരികെ കൊടുക്കുവാന്‍ കൂടിയ തുകക്ക് പുതിയ NCD ഇറക്കി കൂടുതല്‍ നിക്ഷേപം സമാഹരിക്കും. ഇത് കാലാവധി കഴിഞ്ഞ നിക്ഷേപം മടക്കിനല്കുവാന് ഉപയോഗിക്കും. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി NCDയിലൂടെ കാര്യമായ നിക്ഷേപം സമാഹരിക്കുവാന്‍ ഇയാള്‍ക്ക് കഴിയാതായി. കൂടാതെ ആദ്യകാലങ്ങളിൽ NBFC യിലെ പണം വകമാറ്റി തോട്ടങ്ങളും ഹോട്ടലുകളുമൊക്കെ ബിനാമി പേരുകളില്‍ സ്വന്തമാക്കി. നിലവിൽ ഒരു ബാർ ഹോട്ടൽ നിർമ്മാണ ഘട്ടത്തിലാണ്. NBFC യിലെ പണം വകമാറ്റുന്നതിന് ഇയാളുടെ നൂറുകണക്കിന് ബ്രാഞ്ചുകളില്‍ ടൺ കണക്കിന് മുക്കുപണ്ടം പല ഇടപാടുകാരുടെയും പേരിൽ അവരറിയാതെ പണയം വച്ചു. അതുവഴി കറന്‍സിയായി പണം കമ്പനിക്ക് പുറത്ത് കടത്തി. ഇതുപയോഗിച്ചാണ് ബിനാമി പേരില്‍ സ്വത്തുവകകള്‍ ഇയാള്‍ വാങ്ങിക്കൂട്ടിയത്.
ഏറെ താമസിക്കാതെ പരാതിയും കേസുകളും ജയില്‍വാസവും ഉണ്ടാകുമെന്നും ഇയാള്‍ക്കറിയാം. അതുകൊണ്ടുതന്നെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഭാര്യയേയും പെണ്മക്കളെയും ഒഴിവാക്കി. ചില കമ്പനികളുടെ പേര് മാറ്റി. ചില കമ്പനികളില്‍ നിന്നും ഇയാള്‍ സ്വയം ഒഴിവായി. എല്ലാം വളരെ വ്യക്തമായ മുന്നൊരുക്കം തന്നെയാണ്. ഇക്കാര്യം ഒരുവര്‍ഷം മുമ്പ് കേരള ടൈംസ് വാര്‍ത്ത ചെയ്തിരുന്നു. നിലവില്‍ ജയിലില്‍ പോകാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കുകയാണ് ഇയാള്‍. ജയിലില്‍ കിടക്കേണ്ടി വന്നാലും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കില്ല എന്നാണ് ഇയാള്‍ പറയുന്നത്.
കോട്ടയം നഗരത്തിലെ ഒരു സാധാരണ ചിട്ടിക്കാരനിലൂടെ പെട്ടെന്ന് വളര്‍ന്നുവന്ന ആളാണ് ഇദ്ദേഹം. വിവാഹശേഷം പെട്ടെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ വളർച്ച. ഇതിനുപിന്നിലും പല കഥകളും പറയപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്ന് മകളെ വിവാഹം ചെയ്ത് നൽകിയതിന് പിന്നാലെ ഏറെ താമസിക്കാതെതന്നെ കോട്ടയത്തെ പുരാതനമായ ഒരു ചിട്ടി -പണയ സ്ഥാപന ഉടമ നഗരത്തില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ചു. ഇത് അപകട മരണമല്ലെന്നും ഇതില്‍ ദുരൂഹത ഉണ്ടെന്നും വീട്ടുകാര്‍ ഉള്‍പ്പെടെ പലരും പരാതിപ്പെട്ടെങ്കിലും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. അമ്മായിയപ്പന്റെ ഈ അപകട മരണത്തിനു ശേഷമാണ് ഇദ്ദേഹം സാമ്പത്തികമായി ഉയര്‍ന്ന നിലയിലേക്ക് കടന്നത്. അമ്മായിയപ്പന്റെ കയ്യിയിലുണ്ടായിരുന്ന പണയസ്വര്‍ണ്ണം ഭാര്യയെ വിട്ട് കൈക്കലാക്കി ഇയാള്‍ വിറ്റ് കോടികള്‍ സമ്പാദിച്ചതായും ആരോപണമുണ്ട്.
നിക്ഷേപകർക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൂടുതൽ വിവരങ്ങൾ നൽകാം. നിയമോപദേശങ്ങൾക്കും ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ചീഫ് എഡിറ്റർ –
Call/Whatsapp
8848801594, Email –
