തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമര്‍ശനം തുടരുമെന്നും കെ. മുരളീധരന് പറഞ്ഞു. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്. ആരോഗ്യവകുപ്പിനെ മോര്‍ച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല. അവിടെ ആരെയും കല്ലെറിഞ്ഞിട്ടില്ല. മന്ത്രിയുടെ വീട്ടില്‍ നേരേ പോയി ഒരു റീത്തുവെച്ചു. മന്ത്രി ശിവന്‍കുട്ടി നേരിടുമെന്ന് പറയുന്നു. ശിവന്‍കുട്ടിക്ക് പഴയ വീര്യവും ആരോഗ്യവുമൊന്നുമില്ലെന്ന് അദ്ദേഹം തന്നെ മനസിലാക്കിയാല്‍ കൊള്ളാമെന്നും മുരളീധരന് പറഞ്ഞു.
