അച്ഛനില്ലാ നേരത്ത്...ചിന്താ ജെറോം പങ്കെടുത്ത ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജാഥയില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; തന്നെ ആക്രമിക്കുന്നേയെന്ന് കരഞ്ഞ് വിളിച്ച് ചിന്താ ജെറോം - Kerala Times    

അച്ഛനില്ലാ നേരത്ത്…ചിന്താ ജെറോം പങ്കെടുത്ത ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജാഥയില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; തന്നെ ആക്രമിക്കുന്നേയെന്ന് കരഞ്ഞ് വിളിച്ച് ചിന്താ ജെറോം

February 26, 2026
images 61

കൊല്ലം> വീണാ ജോര്‍ജിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഡിവൈഎഫ്‌ഐ. കൊല്ലത്ത് ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയത്. അച്ഛനില്ലാ നേരത്ത്.. എന്നു തുടങ്ങി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

സി.പി.എം പ്രവര്‍ത്തകരായതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ സാംസ്‌കാരിക നായകരുടെ ഭാഗത്തുനിന്ന് വിമര്‍ശനമോ മറ്റ് സാമൂഹിക ഓഡിറ്റിങ്ങോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ബല്‍റാം പരിഹസിച്ചു. എന്നിരുന്നാലും, ചിന്ത ജെറോമിന്റേയും കൂട്ടരുടേയും ഈ പ്രവൃത്തി വളരെ മോശമായിപ്പോയെന്നും തന്റെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യംവിളി ഉണ്ടായത്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതേസമയം തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി ചിന്ത ജെറോമും രംഗത്തുവന്നു.

‘ഞാന്‍ അസഭ്യം പറഞ്ഞിട്ടില്ല, തന്നെ ആക്രമിക്കുന്നതായി ചിന്താ ജെറോം ആരോപച്ചു. മന്ത്രിയെ ആക്രമിച്ചതിലെ പ്രതിഷേധം വൈകാരികമായിരുന്നു എന്നുമാണ് ചിന്തയുടെ വിശദീകരണം. മന്ത്രി വീണാ ജോര്‍ജ് തങ്ങളുടെ പ്രിയപ്പെട്ട സഖാവാണെന്നും ചിന്ത പറഞ്ഞു. എന്നാല്‍, ചെറിയ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പുക്കുകയാണെന്നും അസഭ്യം പറഞ്ഞുവെന്നത് തെറ്റാണെന്നും ചിന്താ ജെറോം പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് നേരെ ഉണ്ടായത് ഗുരുതരമായ അക്രമം. മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നു. സ്ത്രീപക്ഷ നിലപാടിന് ഒപ്പമാണെന്നും തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും ചിന്ത പറഞ്ഞു.



Latest from Blog

error: Content is protected !!