ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; പുലര്‍ച്ചെ വീട്ടുമുറ്റത്തിറങ്ങിയ യുവാവിന് ദാരുണാന്ത്യം: നെഞ്ചിലടക്കം ചവിട്ടേറ്റു - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; പുലര്‍ച്ചെ വീട്ടുമുറ്റത്തിറങ്ങിയ യുവാവിന് ദാരുണാന്ത്യം: നെഞ്ചിലടക്കം ചവിട്ടേറ്റു

February 27, 2026
1060882 aana

കണ്ണൂർ> ആറളം ഫാമില്‍ ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്ത് നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു.

ഉടന്‍തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss