സിപിഐ നേതാവും മുൻ എം.എൽ.എയുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു - Kerala Times    

സിപിഐ നേതാവും മുൻ എം.എൽ.എയുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു

March 1, 2026
images 68

തിരുവനന്തപുരം> വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപി അംഗത്വം നൽകി. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ചായിരുന്നു സ്വീകരണ പരിപാടി.

2006, 2011 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് തുടർച്ചയായി രണ്ടുവട്ടം വൈക്കം എംഎൽഎ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു കെ. അജിത്ത്.

Latest from Blog

error: Content is protected !!