ആകാശത്ത് ഇറാന്റെ മിസൈലുകൾ പായുന്നതിനിടെ രാജ്യത്ത് മറ്റൊരു തലവേദനയും; കടുത്ത നടപടികളുമായി യുഎഇ; 25 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്യാൻ ഉത്തരവ് - Kerala Times    

Advertisement

Sunday, March 15, 2026
Dark
Light

Advertisement

Advertisement

AD

AD

Ad

ആകാശത്ത് ഇറാന്റെ മിസൈലുകൾ പായുന്നതിനിടെ രാജ്യത്ത് മറ്റൊരു തലവേദനയും; കടുത്ത നടപടികളുമായി യുഎഇ; 25 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്യാൻ ഉത്തരവ്

March 15, 2026
1063035 20

ദുബായ്> യുഎഇയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജവാർത്തകളും രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നടപടി കടുപ്പിച്ച് അറ്റോർണി ജനറൽ. 35 പേരുടെ മുൻപത്തെ അറസ്റ്റിന് പിന്നാലെ വിവിധ രാജ്യക്കാരായ 25 പേരെ കൂടി അറസ്റ്റ് ചെയ്യാൻ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു. പ്രതികളെ അടിയന്തര വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറിയിരിക്കുകയാണ്.

യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ നേരിടുന്നതിന്റെ യഥാർത്ഥ ദൃശ്യങ്ങൾ പകർത്തിയ ശേഷം, അതിൽ ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ള ശബ്ദരേഖകളും കമന്ററികളും കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ചവരാണ് ഒന്നാം വിഭാഗത്തിൽ ഉള്ളത്. ഇത് ജനങ്ങൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടാനും കാരണമായെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

രണ്ടാം വിഭാഗത്തിൽപ്പെട്ടവർ നിർമ്മിത ബുദ്ധി ഉപയോഗിച്ച് സ്ഫോടനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും അതിഭീകരമായ വ്യാജ വീഡിയോകൾ നിർമ്മിക്കുകയാണ് ചെയ്തത്. മറ്റ് രാജ്യങ്ങളിൽ മുൻപ് നടന്ന സ്ഫോടന ദൃശ്യങ്ങൾ യുഎഇയിൽ നടന്നതാണെന്ന വ്യാജേന ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

മൂന്നാം വിഭാഗമാകട്ടെ, യുഎഇയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ശത്രുരാജ്യങ്ങളുടെ സൈനിക നീക്കങ്ങളെയും അവരുടെ നേതാക്കളെയും പ്രശംസിച്ചു കൊണ്ടുള്ള പ്രൊപ്പഗണ്ടകൾ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ സൈനിക നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളാണ് ഇവർ പങ്കുവെച്ചത്.

Leave a Reply

Your email address will not be published.

Categories

Advertisement

Advertisement

AD

AD

Ad

Latest from Blog

error: Content is protected !!

AD

Don't Miss