വെടിമുഴക്കം നിലച്ചു, പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; ഇനി ചർച്ചകളുടെ കാലം; വൈറ്റ് ഹൗസിൽ സമാധാന വിരുവിരുന്ന് - Kerala Times    

വെടിമുഴക്കം നിലച്ചു, പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; ഇനി ചർച്ചകളുടെ കാലം; വൈറ്റ് ഹൗസിൽ സമാധാന വിരുവിരുന്ന്

April 24, 2026
FB IMG 1777010102961

വാഷിംഗ്ടൺ> ഇസ്രായേലും ലബനനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ മെയ് 17 വരെ നീട്ടാൻ തീരുമാനമായി. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പത്ത് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിലൂടെ മൂന്നാഴ്ചത്തേക്ക് കൂടി കാലാവധി വർദ്ധിപ്പിച്ചത്. വൈറ്റ് ഹൗസിൽ ഇസ്രായേൽ, ലബനൻ അംബാസഡർമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലബനൻ പ്രസിഡന്റ് ജോസഫ് ഔണിനെയും വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. “ചർച്ചകൾ വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ലബനന്റെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുള്ളയിൽ നിന്ന് അവരെ സംരക്ഷിക്കാനും അമേരിക്ക കൂടെയുണ്ടാകും,” ട്രംപ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഇറാനും അമേരിക്കയ്ക്കും ഇടയിൽ പാകിസ്ഥാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ഈ സമാധാന ചർച്ചകളെ സ്വാധീനിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും പശ്ചിമേഷ്യയിലെ ഈ സമാധാന നീക്കങ്ങളെ സ്വാഗതം ചെയ്തു.
വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതിർത്തിയിൽ ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലബനനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിന് മറുപടിയായി ഹിസ്ബുള്ളയുടെ മിസൈൽ ലോഞ്ചർ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നിരുന്നാലും, മൊത്തത്തിലുള്ള സംഘർഷാവസ്ഥയിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

Latest from Blog

error: Content is protected !!