Gold Rate; വീണ്ടും സർവകാല റെക്കോഡ്! ഒറ്റദിവസത്തിനിടെ പവന് കൂടിയത് 640 രൂപ - Kerala Times    

Gold Rate; വീണ്ടും സർവകാല റെക്കോഡ്! ഒറ്റദിവസത്തിനിടെ പവന് കൂടിയത് 640 രൂപ

September 16, 2025
Gold Rate

കൊച്ചി> സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയിലും പവന് 640 രൂപ കൂടി 82,080 രൂപയിലുമാണ് ചൊവ്വാഴ്ച വിൽപന നടക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പരവന് 80 രൂപയും കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില ഉയർന്നത്. 18 കാരറ്റിന് ഗ്രാമിന് 8425, 14 കാരറ്റ് 6560, 9 കാരറ്റ് 4320 രൂപ എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 137 രൂപയിലാണ് വിൽപന നടക്കുന്നത്.

ശനിയാഴ്ച സ്വർണവില 10 രൂപ കുറഞ്ഞിരുന്നു. 81,520 രൂപയായിരുന്നു വില. ഞായറാഴ്ചയും ഇതേ വില തുടർന്നു. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപ വർധിച്ച് 10,200 രൂപയിരുന്നു. പവന് 560 രൂപ കൂടി 81,600 രൂപയായി. 2025 അവസാനമാകുമ്പോഴേക്കും മൂന്ന് തവണ ഫെഡറൽ റിസർവ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പുണ്ടായിരുന്ന പ്രവചനത്തിൽ നിന്നും വിഭിന്നമാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. പലിശനിരക്ക് കുറക്കൽ മുന്നിൽ കണ്ട് ആളുകൾ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

സെപ്റ്റംബറിലെ സ്വർണവില

1- 77,640 (Lowest of Month)

2- 77800

3- 78440

4- 78360

5- 78920

6-. 79,560

7- 79,560

8- 79,880

9- 80880

10- 81,040

11- 81040

12- 81,600

13- 81520

14- 81520

15- 81,440

16- 82,080 (Highest of Month)

Latest from Blog

error: Content is protected !!