ഒറ്റ സീറ്റും വിട്ടുനൽകില്ല; സ്ഥാനാർഥികൾ തയ്യാർ, പത്തിടത്തും മത്സരിക്കും- കേരളാ കോൺഗ്രസ് - Kerala Times    

ഒറ്റ സീറ്റും വിട്ടുനൽകില്ല; സ്ഥാനാർഥികൾ തയ്യാർ, പത്തിടത്തും മത്സരിക്കും- കേരളാ കോൺഗ്രസ്

January 27, 2026
file 00000000360c71fa9cf08f7512d4588e

കൊച്ചി> 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തവണ മത്സരിച്ച പത്തുസീറ്റുകളിൽ ഒന്നും കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് കേരളാ കോൺഗ്രസ്. പത്ത് സീറ്റിലും ഏതാണ്ട് സ്ഥാനാർഥികളെ കണ്ടെത്തിക്കഴിഞ്ഞു. തോറ്റ സീറ്റുകൾ വിട്ടുകൊടുക്കാനാണെങ്കിൽ കോൺഗ്രസ് എത്ര സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്നും കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ചോദിച്ചു. നാലു സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെടാനിരിക്കെയാണ് കേരളാ കോൺഗ്രസിന്റെ നിലപാട് പ്രഖ്യാപനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തുസീറ്റിൽ മത്സരിച്ചുവെങ്കിലും തൊടുപുഴയിൽ പി.ജെ. ജോസഫിനും കടുത്തുരുത്തിയിൽനിന്ന് മോൻസ് ജോസഫിനും മാത്രമാണ് വിജയിക്കാനായത്.

‘കഴിഞ്ഞ തവണ ഞങ്ങൾ പത്തുസീറ്റിൽ മത്സരിച്ചു. കൂടുതൽ സീറ്റു വേണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും പത്ത് സീറ്റ് വിട്ടുകൊടുക്കില്ല. അവയിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളെ വരെ ഏതാണ്ട് കണ്ടുവെച്ചിരിക്കുകയാണ്, തോമസ് പറഞ്ഞു. ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് തുടങ്ങി നാലു സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകേണ്ടി വരുമെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്- അങ്ങനെ പറഞ്ഞാൽ കോൺഗ്രസ് എത്ര സീറ്റ് വിട്ടുകൊടുക്കണം എന്ന് തോമസ് ആരാഞ്ഞു. ഞങ്ങൾ വെറും പത്തുസീറ്റിലേ മത്സരിച്ചുള്ളൂ. കോൺഗ്രസ് നൂറിൽപരം സീറ്റുകളിൽ മത്സരിച്ച് വളരെ കുറച്ച് സീറ്റുകളിലേ വിജയിച്ചുള്ളൂ. കേരളാ കോൺഗ്രസ് പത്ത് സീറ്റിൽ മത്സരിച്ച് രണ്ടിടത്ത് ജയിച്ചു. എങ്ങനെ ഞങ്ങളോട് കൂടുതൽ സീറ്റുകൾ ചോദിക്കും?. അങ്ങനെ ചോദിക്കുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. കോൺഗ്രസ് അത്ര ധിക്കാരപരമായി പെരുമാറുമെന്ന് കരുതുന്നില്ല. ചോദിച്ചാൽ ഞങ്ങൾ എന്തിന് വിട്ടുകൊടുക്കണം?. അല്ലെങ്കിൽ കോൺഗ്രസ് വിട്ടുകൊടുക്കാൻ ഞങ്ങൾ പറയും. അങ്ങനെ കോൺഗ്രസ് വിട്ടുകൊടുക്കുമോ. മറ്റു പാർട്ടികൾ വിട്ടുകൊടുക്കുമോ?. ഇല്ല’- തോമസ് പറഞ്ഞു.

കേരളാ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മത്സരിച്ച പത്തുസീറ്റും ഞങ്ങൾക്ക് തരണം. അത് നിർബന്ധമാണ്. അതിൽനിന്ന് ഒരുകാരണവശാലും പിന്നോട്ടുപോകാൻ തയ്യാറല്ലെന്നും തോമസ് കൂട്ടിച്ചേർത്തു.

Latest from Blog

error: Content is protected !!