കോന്നിയിൽ താൻ മൽസരിക്കണമോയെന്നത്  ഹൈക്കമാൻ്റ് തീരുമാനിക്കും; കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍  ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ മൽസരിച്ചതെന്ന് അടൂർ പ്രകാശ് - Kerala Times    

കോന്നിയിൽ താൻ മൽസരിക്കണമോയെന്നത്  ഹൈക്കമാൻ്റ് തീരുമാനിക്കും; കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍  ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ മൽസരിച്ചതെന്ന് അടൂർ പ്രകാശ്

January 27, 2026
images 2026 01 27T170851.807

പത്തനംതിട്ട> കോന്നിയിൽ ആര് മൽസരിക്കണമെന്നത്  കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ്. താന്‍ കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുവാന്‍ എത്തിയത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേത്രുത്വം എടുക്കുന്ന തീരുമാനം പൂര്‍ണ്ണമായി അനുസരിക്കുവാന്‍ താന്‍ ബാധ്യസ്ഥനാണ്. ഇതുവരെയുള്ള പ്രവര്‍ത്തനവും അങ്ങനെയായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേത്രുത്വം കോന്നിയില്‍ മത്സരിക്കുവാന്‍ തന്നോട് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും വളരെ സന്തോഷത്തോടുകൂടി ആ തീരുമാനം അംഗീകരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് വിജയസാധ്യത മാത്രം മുന്നില്‍കണ്ടുകൊണ്ടായിരിക്കും. തര്‍ക്കങ്ങളും പിണക്കങ്ങളും ഇല്ലാതെ യു.ഡി.എഫ് ഒറ്റകെട്ടായി നിന്നുകൊണ്ടായിരിക്കും ഈ തെരഞ്ഞെടുപ്പിനെ നേരിടുക. ജനങ്ങള്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തോടുകൂടി യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കുമെന്നും യുഡിഎഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ് പറഞ്ഞു.

Latest from Blog

error: Content is protected !!