ആലസ്യത്തിൽ നിന്ന്  ഉണർന്നില്ലെങ്കിൽ കട്ടപ്പുക! ബജറ്റ് കണ്ട് അന്തം വിടരുത്;  ജി ശക്തിധരരെ ഈ കുറിപ്പ് ഇന്ന് കേരള സമൂഹം ഉണർന്നിരുന്ന് ചിന്തിക്കണം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ആലസ്യത്തിൽ നിന്ന് 
ഉണർന്നില്ലെങ്കിൽ
കട്ടപ്പുക! ബജറ്റ് കണ്ട് അന്തം വിടരുത്;  ജി ശക്തിധരരെ ഈ കുറിപ്പ് ഇന്ന് കേരള സമൂഹം ഉണർന്നിരുന്ന് ചിന്തിക്കണം

January 31, 2026
images 2026 02 01T050724.340

ലോകത്തിലെ ഏറ്റവും പ്രബുന്ധരെന്ന് ചിന്തിക്കുന്ന മലയാളികളെ മഹാ വിഡ്ഢികളാക്കുന്ന ഒരു ബജറ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ആശീർവാദത്തത്തോടെ നിയമസഭയിൽ അവതരിപ്പിച്ചു. നടപ്പാക്കാനാകാത്ത മോഹന വാഗ്ദാനങ്ങൾ മാത്രം നിറഞ്ഞ ബഡ്ജറ്റ്. ശബളം നൽകാൻ പോലും കടമമെടുക്കുന്ന സർക്കാർ ഇത്തവണ കിറ്റിന് പകരം വാഗ്ദാനങ്ങളുമായാണ് ഇറങ്ങുന്നത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും കടമെടുക്കേണ്ട അവസ്ഥയിലാണ് ഇന്ന് സംസ്ഥാനം. അവിടെയാണ് ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളുമായി പിണറായി വീണ്ടുമെത്തുന്നത്. പിണറായി വിജയൻ്റെ കാപട്യത്തെ തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ തുറന്ന് കാണിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ ജി ശക്തിധരൻ. പ്രതിപക്ഷത്തിന് കാര്യമായ ഉപദേശവും അദ്ദേഹം നൽകുന്നുണ്ട്

ജി ശക്തിധരൻ്റെ ഫെയ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ആലസ്യത്തിൽ നിന്ന് 
ഉണർന്നില്ലെങ്കിൽ
കട്ടപ്പുക! 

ഭരണവിരുദ്ധ വികാരം അതിന്റെ പാരമ്യത്തിലാണെന്ന് ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ഏതൊരാളും ചൂണ്ടിക്കാട്ടുമ്പോഴും,നാം ഒരു നഗ്നസത്യം മനസിലാക്കേണ്ടത്,ജീവിതം ഇത്രയേറെ ഇല്ലായ്മകൾ കൊണ്ട് എരിപ്പൊരികൊള്ളുമ്പോൾ സർക്കാരിന്റെ അഭൂതപൂർവ്വമായ പ്രീണനത്തെ  അതിജീവിക്കാൻ ജനങ്ങളുടെ  രാഷ്ട്രീയബോധം എത്രമാത്രം  അചഞ്ചലമായിരിക്കും!. സർവ്വസൈന്യാധിപൻ ചമയുന്ന മുഖ്യമന്ത്രിക്ക്  മൂന്നോ നാലോ മാസത്തെ ക്ഷേമ പെൻഷനുകളുടെ  കയ്യൊപ്പ് ചാർത്തിക്കൊടുത്താൽ ഒറ്റത്തവണത്തെ വോട്ട് കൊണ്ട് തന്നെ  മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന കാര്യം സാധിക്കും. അതിനുശേഷം വരുന്ന തെരഞ്ഞെടുപ്പ് ഫലം എങ്ങിനെ ആയാലും മുഖ്യമന്ത്രിക്ക് ഒരു പുല്ലുമില്ല. അതിന്റെ ഗൂഡാർഥം   പ്രതിപക്ഷം കാണാതെ പോകുകയാണ്.നൂറു മില്ല്യൺ വില ഉണ്ട് ആ ഒറ്റ വോട്ടിന്. അതാണ് ജനാധിപത്യത്തിന്റെ ഹൃദയരേഖ.      
    നമ്മൾ കണ്ണിലെണ്ണഒഴിച്ചിരുന്നാലേ ഇവിടെ വിജയിക്കാൻ പറ്റൂ. ഏക പോം വഴി,ഇടതടവില്ലാത്ത രാഷ്ട്രീയ മെഷണറിയുടെ ഉപയോഗമാണ്.           ആലസ്യത്തിന്റെ മഹാനിദ്രയിൽ കഴിയുന്ന കോൺഗ്രസിന് അത് എത്ര കണ്ട് സാധ്യമാകും?ഒറ്റ ദിവസം കൊണ്ട് സാധ്യമാകുന്ന കാര്യവുമല്ല ഇത്. ആവശ്യത്തിന് കാഡർമാരെ കണ്ടെത്തി,എന്താണ് ഇക്കാര്യത്തിൽ ജനങ്ങളോട് സംവദിക്കേണ്ടതെന്ന് ചെറിയ കുറിപ്പുകൾ തയ്യാറാക്കി രംഗത്തിറങ്ങിയാൽ  അതിൽ ഫലമുണ്ടാകും.പക്ഷേ കുറിപ്പിൽ കാമ്പുണ്ടാകണം. ഇത് ആരോട് പറയും? സർവ്വജ്ഞപീഠം കയറിയവരോട് ആരുപറയും?.
           മുഖ്യമന്ത്രി സമസ്ത സന്നാഹങ്ങളും ഒരുക്കി ഒരു “വാർ റൂം” തുറന്നിട്ടുണ്ട്. ഒരു ഈച്ച അതുവഴി പോകണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓർബിറ്റ് കടക്കണം. തെരഞ്ഞെടുപ്പ് പ്രചാരണ സന്നാഹങ്ങൾ തുടങ്ങിയിട്ട് എത്രദൂരം പിന്നിട്ടിരിക്കുന്നു എന്ന് കോൺഗ്രസിൽ  ആരെങ്കിലും പഠിച്ചിട്ടുണ്ടോ?     . കോൺഗ്രസ്സ് നിന്നിടത്ത് തന്നെയാണ് ഇപ്പോഴും. മറുപക്ഷത്ത് വാഗ്ദാനങ്ങളുടെ പെരുമഴയാണ് വർഷിച്ചുകൊണ്ടിരിക്കുന്നത്അസൂയതോന്നിപ്പോകുന്നു.  . പേരിനൊന്നു മുരളുകയല്ലാതെ ഒരു പ്രോ ആക്റ്റീവ് പ്രത്യാക്രമണം നടത്താൻ കോൺഗ്രസിന് ആവുന്നില്ല. അത്തരത്തിലുള്ള സൈനിക മുറ കോൺഗ്രസിന്റെ ആവനാഴിയിൽ ഇല്ല. അതേസമയം ഇടതുപക്ഷം തലങ്ങും വിലങ്ങും ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.ഇതിൽ നിന്ന് വായിച്ചെടുക്കാനുള്ള സന്ദേശം ഊഹിക്കാമല്ലോ.കോൺഗ്രസ്സ് അമ്പതു വർഷം പിന്നിലാണ്. പ്രതിപക്ഷ നേതാവ് പോലും നോക്കു കുത്തിയാണ്.    
  സാധാരണ ജനങ്ങളാകട്ടെ കൊടിയ  ദുരിതത്തിലാണ്. പുതുതായി ലഭിക്കുന്ന ആനുകൂല്യങ്ങൾ കാണുമ്പോൾ  ഈ ഇല്ലായ്മ അതിജീവിക്കാൻ എന്ത് അവസരം മുമ്പിൽ എത്തിയാലും ജനങ്ങൾ ആ പ്രീണനത്തിന് മുന്നിൽ ചാടി വീഴും. മനുഷ്യരല്ലേ? രോഗാവസ്ഥയിൽ കഴിയുന്ന ആളെ പരിചരിക്കാൻ എത്തുന്ന ജീവനക്കാരുടെ  സ്നേഹമസ്രണമായ  വരവേൽപ്പ് ഒരു കടങ്കഥ പോലെയാകുന്നത് സ്വാഭാവികം.സർക്കാർ ഇതിനായി നിയോഗിച്ചിട്ടുള്ളവരെ കണ്ടാൽ ഏത് കുടുംബവും കണ്ണഞ്ചിപോകും. ഈ തേനും പാലും ഒഴുക്കലിന് പിന്നിൽ ചതിയുണ്ടെന്ന് പാവങ്ങൾ അറിയുന്നില്ല. 
          ഒരു നാളികേരത്തിന്റെ ഇപ്പോഴത്തെ വില എന്താ?അത്തരത്തിലൊരു ചർച്ച സമൂഹത്തിൽ ഉയർത്തിവിടാൻ കർഷക പ്രസ്ഥാനങ്ങൾക്ക് കഴിയുന്നുണ്ടോ. സമൂഹത്തിലുള്ള ഇത്തരം വിഷയങ്ങളിൽ കർഷകപ്രസ്ഥാനം പുലർത്തുന്ന ജാഗ്രത കോൺഗ്രസിനില്ല. ആ ജാഗ്രത ഉള്ളതുകൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം പിടിച്ചു നിൽക്കുന്നത്. അതേസമയം സാറ് “തന്നെ മുഖ്യമന്ത്രി ?ആകുമല്ലോ അല്ലേ?”എന്ന് പ്രലോഭിപ്പിക്കുകയാണ്?   പാർശവർത്തികൾ. 
      തത്വദീക്ഷ എന്തെന്ന് അറിയാത്ത ഒരു ഭരണകൂടമാണ് ഇവിടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. കോൺഗ്രസ്സ് പക്ഷത്തുള്ള എത്രയോ ഐ എ എസ് താപ്പാനകൾ സ്ത്രീ പുരുഷ ഭേദമെന്യേ അതിരുകൾ ലംഘിച്ചു ഇടത് പക്ഷത്തിനെ  ചേർത്ത് പിടിച്ചു പച്ചയായ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു.   
ഒറ്റ ഉദാഹരണം പറയട്ടെ. കേരളം ഒറ്റ മനുഷ്യനെ പോലെ ചർച്ച ചെയ്യുന്ന വിഷയമല്ലേ പയ്യന്നൂരിൽ രക്തസാക്ഷിയുടെ, കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയ വിവാദം. പയ്യന്നൂരിൽ പാർട്ടിയുടെ മുൻ ജില്ലാകമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണൻ  ആണല്ലോ ഈ ബോംബ് പൊട്ടിച്ചത്.ഈ കൊള്ള നടത്തിയ  സിപിഎമ്മിന്റെ  ജില്ലാ സെക്രട്ടറിയുടെ മഹത്വത്തെക്കുറിച്ചാണ് മുമ്പ് കവിത എഴുതി പുകഴ്ത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്സിൽ നിന്നുമാണ്.ലോകം മുഴുവൻ പഴിക്കുന്നവനെ കവിത എഴുതി വെള്ളപൂശിക്കാൻ ഐ എ എസ് കാരി വെമ്പൽ കാട്ടിയത് സദുദ്ദേശപരമായിരുന്നോ? ഇയാളെ സ്തുതിച്ചില്ലെങ്കിൽ ഈ മഹിളാമണിക്ക് ഉറക്കം വരില്ല അല്ലേ? ആ  കുടുംബം മുഴുവൻ തരികിടയാണെന്ന് സർവ്വകലാശാലകളിലും മറ്റും നിലവിലുള്ള കേസ് പോലും സാക്ഷ്യപ്പെടുത്തുന്നു. ഐ എ എസ് ലേബൽ ഒട്ടിച്ചു തന്നെയാണ് വാടക കൊലയാളികൾക്കു  എല്ലാ സൌഭാഗ്യങ്ങളും നല്കുന്നതും.  ഈ ഐ എ എസ് കാരി വാനോളം പുകഴ്ത്തിയ നേതാവിന്റെ വാടകകൊലയാളികളെ  ഏതുനിമിഷമായിരിക്കും കുഞ്ഞുകൃഷ്ണന്റെ വീട്ടിൽ അയക്കുന്നതെന്ന് കണ്ണിൽ ഇമവെട്ടാതെ നോക്കിയിരിക്കയാണ് പയ്യന്നൂരിലെ പൌര സമൂഹം.
                 തെരെഞ്ഞെടുപ്പിൽ എത്ര വലിയ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി എന്നറിയാം. വാടക കൊലയാളികളെ മുഴുവൻ അവരവരുടെ പറുദീസയിലെത്തിച്ചു. അവരുടെ സർക്കാർ പ്രതിഫലം ഇന്ത്യയിൽ ഏറ്റവും ഉയർന്നതാക്കി. ഇത് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എടുത്ത തീരുമാനമല്ല. ഈ കെട്ട ഭരണത്തിന്റെ ഒരോ കണ്ണിയും ഈ തീരുമാനത്തിലുണ്ട്. എന്ത് കൊണ്ടാണ് കുറ്റവാളികൾക്ക് ഇത്രയേറെ പരിരക്ഷ കിട്ടുന്നത്?.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss