വിവാഹത്തിന് ശേഷവും ജീവിതത്തിന് മാറ്റമൊന്നുമില്ല, വിവാഹിതയാണെന്ന കാര്യമേ മറന്നുപോയി -താപ്‌സി പന്നു - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

വിവാഹത്തിന് ശേഷവും ജീവിതത്തിന് മാറ്റമൊന്നുമില്ല, വിവാഹിതയാണെന്ന കാര്യമേ മറന്നുപോയി -താപ്‌സി പന്നു

February 21, 2026
images 40

ബോളിവുഡ് താരം താപ്‌സി പന്നുവും അടുത്ത സുഹൃത്തും ഡാനിഷ് ബാഡ്മിന്റൺ താരവുമായിരുന്ന മാതിയസ് ബോയും തമ്മിലുള്ള വിവാഹം രണ്ട് വർഷം മുമ്പാണ് നടന്നത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ച് വിവാഹിതരായത്. ഇപ്പോഴിതാ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താപ്‌സി.

വിവാഹശേഷവും ജീവിതത്തിന് വലിയ വ്യത്യാസമില്ലെന്നും പഴയത് പോലെ തന്നെയാണ് തോന്നുന്നതെന്നും താപ്‌സി പറഞ്ഞു. താൻ വിവാഹിതയായ സ്ത്രീയാണെന്ന കാര്യമേ മറന്നുപോയെന്നും താരം പറയുന്നു. വിവാഹത്തിന് മുമ്പ് ഒരു നിബന്ധന മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും വിവാഹത്തിന് ശേഷവും പഴയതുപോലെയാകണമെന്നതായിരുന്നു അതെന്നും താരം പറഞ്ഞു.

വിവാഹത്തെ പീഠത്തിൽ പ്രതിഷ്ഠിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല. പ്രണയബന്ധം അനായാസമായി മുന്നോട്ടുപോകേണ്ടതാണെന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു. ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താപ്‌സി പന്നു.

‘ഞങ്ങൾ രണ്ടുപേരും പ്രായോഗികമായി ചിന്തിക്കുന്നവരാണ്. ഒന്നിച്ച് ജീവിക്കുന്നത് ഞങ്ങൾ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഒരുപാട് കാലം മുന്നോട്ടുപോകും എന്ന് ഉറപ്പായശേഷം മാത്രമാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.’ -താപ്‌സി തുടർന്നു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss