ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം - Kerala Times    

ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

March 1, 2026
FB IMG 1772347530162

അബുദാബി> ഇറാന്റെ പ്രതികാരം നടപടികളുടെ ഭാഗമായി രണ്ടാം ദിവസവും ദുബായ്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നു. ഞായറാഴ്ച ദുബായിൽ മൂന്ന് സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നത്. ഇന്നലെ മുതൽ ഇതുവരെയായി ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും പ്രദേശത്തേക്ക് വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് മധ്യസ്ഥത രാജ്യം കൂടിയാണ് ഒമാൻ. രണ്ടാം ദിവസം ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതോടെ ബഹ്റൈനിൽ സുരക്ഷാ സൈറണുകൾ മുഴങ്ങാൻ ആരംഭിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് പേർക്ക് പരിക്കേറ്റതായും പാം ജുമൈറയിലെ ഹോട്ടലിന് വേറെയുണ്ടായ ആക്രമണത്തിൽനാല് പേർക്ക് പരിക്കേറ്റതായും യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലേക്ക് ഇറാൻ 65 മിസൈലുകളും 12 ഡ്രോണുകളും വിക്ഷേപിച്ചതായും അവയിൽ മിക്കതും തടഞ്ഞുനിർത്തിയതായും ഖത്തർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ ഈ സംഭവങ്ങളിൽ എട്ട് പേർക്ക് പരിക്കേറ്റതായും അവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുവൈറ്റിൽ മൂന്ന് സൈനികർക്കും 12 സാധാരണ പൗരന്മാർക്കും പരിക്കേറ്റതായി ഭരണകൂടം സ്ഥിരീകരിച്ചു.

Latest from Blog

error: Content is protected !!