'വിഷപ്പാമ്പിന്റെ തല വെട്ടി'; ഐആർജിസി ആസ്ഥാനം തകർത്ത് യുഎസ് - Kerala Times    

‘വിഷപ്പാമ്പിന്റെ തല വെട്ടി’; ഐആർജിസി ആസ്ഥാനം തകർത്ത് യുഎസ്

March 2, 2026
FB IMG 1772431090162

ടെഹ്റാൻ> ഇറാന്റെ ഉന്നത സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്ത് യുഎസ്. വിഷപ്പാമ്പിന്റെ തല വെട്ടി എന്നാണ് ഐആർജിസി ആസ്ഥാനം തകർത്തതിനെ യുഎസ് വിശേഷിപ്പിച്ചത്. റെവല്യൂഷണറി ഗാർഡിന്റെ തലവനായ മുഹമ്മദ് പക്പൂരും യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

“കഴിഞ്ഞ 47 വർഷത്തിനിടെ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് 1,000-ത്തിലധികം അമേരിക്കക്കാരെ കൊന്നു. ഇന്നലെ, വലിയ തോതിലുള്ള ഒരു ആക്രമണത്തിലൂടെ ഞങ്ങൾ ആ വിഷപ്പാമ്പിന്റെ തല വെട്ടിമാറ്റി” എന്ന് യുഎസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം സ്ഥാപിതമായ ഇറാന്റെ സായുധ സേനയുടെ ഒരു ഉന്നത വിഭാഗമാണ് ഐആർജിസി. ശനിയാഴ്ച യുവ ശാസ്ത്രമഠത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനെയി ആണ് ഈ സായുധസേനയെ ശക്തിപ്പെടുത്തി നിലവിലുള്ള രീതിയിലേക്ക് വളർത്തിയെടുത്തിരുന്നത്.

Latest from Blog

error: Content is protected !!