ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണംനടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെആക്രമണങ്ങളിൽ ഖാർഗ് ദ്വീപ് ഏതാണ്ട് പൂർണ്ണമായും തകർന്നു കഴിഞ്ഞെന്നും എന്നാൽ ‘ഒരുരസത്തിന് വേണ്ടി’ (Just for fun) ഇനിയും അവിടെ ആക്രമണം നടത്താൻ താൻ മടിക്കില്ലെന്നുമാണ് ട്രംപിന്റെ പ്രസ്താവന. ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ സൂചന നൽകുന്നുണ്ടെങ്കിലും അവർ മുന്നോട്ടുവെക്കുന്നനിബന്ധനകൾ തൃപ്തികരമല്ലെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ ആരംഭിച്ച യുദ്ധം മൂന്നാം ആഴ്ചയിലേക്ക്കടക്കുമ്പോഴാണ് ലോകത്തെ മുനയിൽ നിർത്തുന്ന പ്രസ്താവനയുമായി ട്രംപ്രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ എണ്ണസമ്പത്തിന്റെ കേന്ദ്രമായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ളനീക്കങ്ങൾ ആഗോള എണ്ണവിപണിയെയും വലിയ തോതിൽ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഈ നിലപാട് മേഖലയിലെസമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖാർഗ് ദ്വീപിനെ യുഎസ്ലക്ഷ്യം വെക്കുന്നത്. നേരത്തെ നടന്ന വ്യോമാക്രമണങ്ങളിൽ ദ്വീപിന് വലിയ നാശനഷ്ടങ്ങൾസംഭവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ, ഇനിയുംകുറച്ചു തവണ കൂടി അവിടെ പ്രഹരിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്ന് ട്രംപ് ആവർത്തിച്ചു. ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരാൻസാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
