കൊച്ചി > പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് ഈ മാസം 26 ന് കോടതി പരിഗണിക്കും. ഇതോടെ കേസ് ആയുധമാക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം. ഈ കേസിൽ എൽദോസിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാമർശം ഉണ്ടായാൽ യുഡിഎഫിന് സംസ്ഥാന വ്യാപകമായിത്തന്നെ അത് തിരിച്ചടിയാകും. എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വലക്കുന്നതും ഇത് തന്നെയാണ്. കുന്നപ്പിള്ളി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ എൽ ഡി എഫ് ക്യാമ്പിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
എൽ ഡി എഫിൽ കേരള കോൺഗ്രസ് എമ്മിനാണ് പെരുമ്പാവൂർ സീറ്റ്. കോൺഗ്രസിൽ നിന്ന് എത്തിയ ബേസിൽ പോൾ ആണ് എൽ ഡി എഫ് സ്ഥാനാർത്ഥി. മണ്ഡലത്തിൽത്തന്നെയുള്ള ആൾ എന്ന മുൻതൂക്കം ബേസിൽ പോളിനുണ്ട്. രണ്ട് തവണ എംഎൽഎ ആയ കുന്നപ്പിള്ളിയോട് യുഡിഎഫ് പ്രവർത്തകർക്കിടയിൽത്തന്നെ എതിപ്പുണ്ട്. ഇതും ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നതാണ്. ഇതോടെ കുന്നപ്പിള്ളിക്ക് പകരം എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ മണ്ഡലത്തിലെ യുഡിഎഫിൽ ശക്തമായിട്ടുണ്ട്.
