മാർക്കോ റൂബിയോയും പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന സ്ഥലത്തിന് മുകളിലൂടെ നിഗൂഢ ഡ്രോണുകൾ ; സുരക്ഷാ ആശങ്ക, വൈറ്റ് ഹൗസിൽ അടിയന്തര യോഗം - Kerala Times    

Advertisement

Thursday, March 19, 2026
Dark
Light

Advertisement

AD

AD

മാർക്കോ റൂബിയോയും പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന സ്ഥലത്തിന് മുകളിലൂടെ നിഗൂഢ ഡ്രോണുകൾ ; സുരക്ഷാ ആശങ്ക, വൈറ്റ് ഹൗസിൽ അടിയന്തര യോഗം

March 19, 2026
FB IMG 1773904590555


വാഷിംഗ്ടൺ> യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും താമസിക്കുന്ന വാഷിംഗ്ടൺ ആർമി ഇൻസ്റ്റലേഷനായ ഫോർട്ട് ലെസ്ലി ജെ. മക്‌നായറിന് മുകളിലൂടെ നിഗൂഢ ഡ്രോണുകൾ പറക്കുന്നത് കണ്ടെത്തി. യുഎസിനെ ആശങ്കയിലാഴ്ത്തിയ സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസ് അടിയന്തരയോഗം വിളിച്ചുചേർത്തു. രണ്ട് സെക്രട്ടറിമാരെയും സ്ഥലം മാറ്റുന്നത് പരിഗണിക്കുമെന്നാണ് സൂചന.

ഡ്രോണുകൾ കണ്ടെത്തിയതിന് ശേഷം, വൈറ്റ് ഹൗസ് മുതിർന്ന ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗങ്ങൾ നടത്തി. ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയുടെയും ഇന്റലിജൻസ് മന്ത്രി എസ്മയിൽ ഖത്തീബിന്റെയും കൊലപാതകങ്ങൾക്ക് ശേഷം, ഇറാനിയൻ പ്രതികാര നടപടികളുടെ സാധ്യത കണക്കിലെടുത്ത്
യുഎസ് സൈന്യത്തിന് ഉയർന്ന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ആഗോളതലത്തിലുള്ള യുഎസിന്റെ എല്ലാ നയതന്ത്ര കേന്ദ്രങ്ങൾക്കും സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Categories

Advertisement

AD

AD

Ad

Latest from Blog

error: Content is protected !!

AD

Don't Miss