IDFC ഉൾപ്പെടെ 20 NBFC കൾ CoR സർട്ടിഫിക്കറ്റ് തിരിച്ചു നൽകി; 17 NBFC കളുടെ ലൈസൻസുകൾ ആർ‌ബി‌ഐ റദ്ദാക്കി

- Advertisement -spot_img

ദില്ലി > റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് (Reliance Commercial Finance), ഐഡിഎഫ്‌സി ലിമിറ്റഡ് (IDFC Limited) എന്നിവയുൾപ്പെടെ 20 ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (CoR) തിരിച്ച് നൽകിയതായി റിസർവ് ബാങ്ക് അറിയിച്ചു. ഇതിൽ രണ്ട് NBFC-കൾ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന ബിസിനസിൽ നിന്ന് പിന്മാറിയതിനാലാണ് COR തിരിച്ചേൽപിച്ചത്. മനോവേ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയാണ് ഈ NBFC-കൾ.

- Advertisement -

IDFC ലിമിറ്റഡ്, IDFC ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി ലിമിറ്റഡ്, മറ്റ് 16 സ്ഥാപനങ്ങൾ എന്നിവ മറ്റ് പല കാരണങ്ങളാൽ ഇപ്പോൾ നിയമപരമായ സ്ഥാപനങ്ങളില്ലാതായി മാറി. ഈ 17 എൻ‌ബി‌എഫ്‌സികളുടെ സി ഒആർ ആർ‌ബി‌ഐ റദ്ദാക്കി. പശ്ചിമ ബംഗാളിലായിരുന്നു ലൈസൻസുകൾ റദ്ദാക്കിയ ഈ എൻ‌ബി‌എഫ്‌സികളുടെ രജിസ്റ്റർ ചെയ്ത ഓഫീസുകൾ.

- Advertisement -

അതേസമയം തന്നെ, അപ്പലേറ്റ് അതോറിറ്റി/കോടതികളുടെ ഉത്തരവുകൾ പ്രകാരം കാമധേനു ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് പുനഃസ്ഥാപിച്ചതായി ആർ‌ബി‌ഐ അറിയിച്ചിട്ടുണ്ട്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img