തൊഴുത്ത് നിർമ്മാണ വായ്പക്കും സിപിഎം നേതാവിന് കൈക്കൂലി; പരാതി ഉയർന്നതോടെ പണം തിരികെ നൽകി തടി തപ്പി

- Advertisement -spot_img

പാലക്കാട്> പാലക്കാട് കൊടുമ്പ് ഗ്രാമ പഞ്ചായത്തിൽ തൊഴുത്ത് നിർമ്മാണത്തിന് വായ്പ അനുവദിക്കുന്നതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം വാങിയതായി പരാതി. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ ഷാഫി ഖുറൈഷിയ്ക്കെതിരെയാണ് പരാതി. തൊഴുത്തിനായി അപേക്ഷ നൽകിയവരിൽ നിന്ന് 10,000 രൂപയാണ് വാങ്ങിയത്. ജിഎസ്ടി ബിൽ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പൈസ വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. 

പരാതിയെ തുടർന്ന് പണം തിരികെ നൽകി രസീത് വാങ്ങുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് പണം തിരികെ നൽകിയത്. 10 പേർക്കാണ് പണം തിരികെ നൽകിയത്. അതേസമയം, വിമർശനവുമായി ബിജെപി രം​ഗത്തെത്തി. താത്കാലിക ജീവനക്കാരൻ വാങ്ങിയത് കൈക്കൂലിയാണെന്ന് ബിജെപി ആരോപിച്ചു. 

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img