ധൃതിവേണ്ടെന്ന നിലപാടിൽ ഇ.ഡി; ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി. കുറ്റപത്രവും വൈകും
കൊച്ചി> ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണത്തിൽ ധൃതിവേണ്ടെന്ന നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). പ്രതികളായ മുരാരി ബാബുവിനെയും എസ്. ശ്രീകുമാറിനെയും വിശദമായി ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മറ്റുപ്രതികളേയും ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെങ്കിലും ഉടൻ അറസ്റ്റുണ്ടാവില്ല. അറസ്റ്റുചെയ്താൽ 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും നൽകണമെന്നാണ് ചട്ടം. ഇതിന്