ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ
പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർധന്യാവസ്ഥയിൽ. അമേരിക്കയുമായി പാകിസ്താനിൽ നിശ്ചയിച്ചിരുന്ന നിർണ്ണായകമായ രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറി. ഇതിനുപിന്നാലെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചുപൂട്ടിയതോടെ ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും യുദ്ധത്തിലേക്കും നീങ്ങുകയാണ്. അമേരിക്കയുമായി ഇനി ചർച്ചകൾക്കില്ലെന്ന്