ഇസ്രയേലിലെ തെക്കന്‍ നഗരങ്ങളായ ആരാഡിലും ഡിമോണയിലുമാണ് ഇറാന് കനത്ത ആക്രമണം നടത്തിയത്. കമ്മ്യൂണിറ്റി കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചത്. ഇതിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളും തകര്‍ന്നു. ഇസ്രയേലിനുള്ളിലെ തന്ത്രപ്രധാന മേഖലയാണ് ഡിമോണ, ലിറ്റില്‍ ഇന്ത്യ എന്നാണ് ഈ നഗരം അറിയപ്പെടുന്നതും.
ഡിമോണയിലെ വലിയൊരു ഭാഗം ഇന്ത്യൻ-ജൂത ജനസംഖ്യയാണ് ഈ പേരിനു പിന്നില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് ഇവിടെ കഴിയുന്നത്. ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു. നഗരത്തിലാകെ ഇന്ത്യന്‍ കടകളുണ്ട്. മറാത്തി സംസാരിക്കുന്നവരാണ് ഭൂരിഭാഗം. നഗരത്തിലെ ആകെ ജനസംഖ്യയുടെ 30 ശതമാനം വരുന്നതാണ് ഇന്ത്യന്‍ ജനത. ഏകദേശം 7500 പേര് ഇവിടെയുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുള്ളതിനാല് ക്രിക്കറ്റിനും നല്ല പ്രചാരുണ്ട്.
ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 12 വയസുകാരന് ഗുരുതര പരുക്കേറ്റു. 30 വയുള്ള സ്ത്രീക്ക് സാരമായ പരുക്കുണ്ട്. 31 പേര്‍ക്ക് നിസാര പരുക്കാണ്. ഷെല്‍ട്ടറുകളിലേക്ക് മാറുന്നതിനിടെയാണ് ഇവര്‍ക്ക് പരുക്കേറ്റത്. ഭൂരിഭാഗം പേരും ഷെല്ട്ടറുകളിലായതിനാലാണ് ആഘാതം കുറഞ്ഞതെന്ന് പ്രദേശവാസി പറയുന്നു.
ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡിമോണ. അതിനാലാണ് നഗരത്തിനു നേരെ ആക്രമണം ഉണ്ടാകുന്നതും. ഡിമോണയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ആണവ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ആണവ ഗവേഷണ കേന്ദ്രത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതായി അറിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കി. ഇറാനിലെ നാതന്‍സ് യുനേറിയം സംമ്പുഷ്ടീകരണ ശാല യു.എസ് കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഡിമോണയിലെയും ആരാഡിലെയും ആണവ കേന്ദ്രങ്ങളിലേക്ക് ഇറാന് ആക്രമണം നടത്തിയത്.