NCD (കടപ്പത്രം) കളുടെ  ഗ്യാരണ്ടി നൽകുന്നതാര്? നിങ്ങൾ നിക്ഷേപകരാണെങ്കിൽ ഇക്കാര്യ അറിഞ്ഞിരിക്കണം

- Advertisement -spot_img

കൊച്ചി> ആയിരക്കണക്കിന് ബ്രാഞ്ചുകൾ തുറന്ന് വച്ച് സെലിബ്രറ്റികളെ വച്ച് പരസ്യം, കോടികൾ മുടക്കി മുത്തശ്ശി പത്രങ്ങളിൽ  ഉടമയുടെ നഖം മുതൽ മുടി വരെയുള്ള ഫോട്ടോയും വച്ച് പതിറ്റാണ്ടുകളും പാരമ്പര്യം വ്യാജമായി അവകാശപ്പെട്ടുള്ള പ്രൊമോഷൻ, മോഹന വാഗ്ദാനങ്ങൾ നൽകി മാടി വിളിക്കുന്ന  NBFC കൾ ജനങ്ങളെ കബളിപ്പിക്കുന്നത് റിസർവ്വ് ബാങ്കിനെയും സെബി(SEBI)യേയുമൊക്കെ ചൂണ്ടിക്കാട്ടിയാണ്. ഇത്തരം പരസ്യങ്ങളിൽ വീണുപോകുന്ന നിക്ഷേപകർ അറിഞ്ഞിരിക്കണം NCD യുടെ ഗ്യാരണ്ടി എന്തെന്ന്!.

ആരാണ് NCD ക്ക് ഗ്യാരണ്ടി തരുന്നത്?
റിസർവ്വ് ബാങ്കും സെബിയും ഗ്യാരണ്ടി നൽകുന്നുണ്ടെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത് തികച്ചും വ്യാജമാണ്. NBFC കൾക്ക് NCD വഴി പണം സ്വീകരിക്കുന്നതിന് നിർദ്ദേശങ്ങളും പ്രവർത്തിക്കാനുള്ള അനുമതി മാത്രമാണ് ഇവർ നൽകുന്നത്. മറിച്ച് കടപ്പത്രങ്ങൾക്ക് ഒരു ഗ്യാരണ്ടിയും Reserve Bank ഉം SEBlയും നൽകുന്നില്ല. റിസർവ്വ് ബാങ്കിൻ്റെ മേൽനോട്ടമുണ്ടെങ്കിലും അവിടെയും പരിമിതികൾ ഉണ്ട്. ഇന്ന് വരെ തകർന്ന ഒരു NBFC കളിലെയും നിക്ഷേപകർക്ക് RBI വഴി പണം തിരിച്ച് കിട്ടിയിട്ടില്ല. (മോഹന വാഗ്ദാനങ്ങളിൽ വീഴും മുമ്പ് നിക്ഷേപകർ അന്വേഷിച്ച് ഉറപ്പു വരുത്തുന്നതാണ് ഉചിതം)

NCD യുടെ റിസ്ക്കും ഗ്യാരണ്ടിയും സെബി (SEBl) നൽകുന്ന നിർദ്ദേശം

- Advertisement -


1.ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ആ സ്ഥാപനത്തെക്കുറിച്ചും ഉടമയെക്കുറിച്ചും നിക്ഷേപകൻ കൃത്യമായി അന്വേഷിച്ച് അറിഞ്ഞിരിക്കണം.
2.ഉടമയുടെയും കമ്പനിയുടെയും വിശ്വാസ്യത ഉറപ്പു വരുത്തണം
3. നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന NBFC ചെയ്യുന്ന ബിസിനസ് എന്തെന്ന് അറിയണം. ബിസിനസിലൂടെയുള്ള ലഭിക്കുന്ന ലാഭം കൊണ്ട് കമ്പനിക്ക്  പറയുന്ന കാലാവധിയിലും വ്യവസ്ഥയിലും നിക്ഷേപകന് പണം മടക്കി നൽകാൻ കഴിയുമോയെന്ന് പഠിക്കണം.
4. NCD കളെ സംബന്ധിച്ച റിസ്ക്ക് മനസിലാക്കാതെ നിക്ഷേപം നടത്തരുത്.
5. എല്ലാം കൃത്യമായി പഠിച്ച് വിലയിരുത്തിയ ശേഷം സ്വയം ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രമെ നിക്ഷേപം നടത്താവൂ.
6. നിക്ഷേപകൻ്റെ സ്വന്തം റിസ്കിലായിരിക്കണം NCD നിക്ഷേപങ്ങൾ നടത്തേണ്ടത് (അതായത് NCD മറ്റൊരു തരത്തിലുള്ള ഗ്യാരണ്ടിയും ഉണ്ടാകില്ലെന്ന് ചുരുക്കം)

ഇത് സംബന്ധിച്ച് NBFC കൾക്കും സെബി നിർദ്ദേശം നൽകുന്നുണ്ട് . യാതൊരു തരത്തിലുമുള്ള സമ്മർദ്ദങ്ങളോ തെറ്റിധരിപ്പിക്കലുകളോ വാഗ്ദാനങ്ങളോ നൽകി നിക്ഷേപകരെ സ്വാധീനിക്കാൻ പാടില്ലെന്നാണ് പ്രധാന നിർദ്ദേശം. റിസർവ്വ് ബാങ്കിൻ്റെയോ സെബിയുടേയോ ഗ്യാരണ്ടിയുണ്ടെന്നോ NCD കൾക്ക് RBI യും SEBI യും പ്രോൽസാഹനം നൽകുന്നുണ്ടെന്ന തരത്തിലോ പ്രചരണം നടത്താൻ പാടില്ലെന്നും നിർദ്ദേശം നൽകുന്നുണ്ട്.

- Advertisement -

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img