Pooram Finserv Case; വെള്ളത്തിലായത് 130 കോടിയുടെ നിക്ഷേപം; പൂരം ഫിന്‍സെര്‍വില്‍  നിക്ഷേപിച്ച മൂവായിരം നിക്ഷേപകര്‍ പെരുവഴിയില്‍

- Advertisement -spot_img

തൃശ്ശൂർ > തൃശൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന  ധനകാര്യ സ്ഥാപനമായ (NBFC) പൂരം ഫിന്‍സെര്‍വിൽ (Pooram Finserv) നിക്ഷേപം നടത്തിയവർ പെരുവഴിൽ.  മൂവായിരത്തോളം പേരാണ് ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചത്. ഏകദേശം 130 കോടിയുടെ നിക്ഷേപം. നിക്ഷേപകര്‍ക്ക് മുതലും പലിശയും കിട്ടാതെ മൂന്നു വര്‍ഷമായി. ഇവര്‍ നീതിക്കുവേണ്ടി പലപ്പോഴായി ഒത്തുകൂടി പ്രതിക്ഷേധിക്കും. പക്ഷേ ഇതുവരെ ഒരു പ്രയോജനമുണ്ടായിട്ടില്ല.

- Advertisement -

ഇത്രമാത്രം വലിയ തട്ടിപ്പ് അരങ്ങേറിയിട്ടും ബഡ്സ് ആക്ട് പ്രകാരം ജയിലില്‍ കിടക്കേണ്ട ഉടമസ്ഥര്‍ ഇപ്പോഴും പുറത്തു വിലസി നടക്കുകയാണ്. ഇവർക്കെതിരെ ക്രിമിനല്‍ കേസും സിവില്‍കേസും നിലവിലുണ്ട്. സ്വത്തുക്കള്‍ കണ്ടു കെട്ടാനും നടപടി തുടങ്ങി. ഹൈക്കോടതിയില്‍ നിന്ന് ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയെന്നാണ് പൊലീസ് വിളിപ്പിക്കുമ്പോള്‍ ഉടമ അനില്‍കുമാര്‍ പറയുന്നത്.

- Advertisement -

പൊലീസ് ഉദ്യോഗസ്ഥരാകട്ടെ പൂരം ഫിന്‍സെര്‍വിന്‍റെ കാര്യത്തില്‍ ആദ്യം മുതൽ താല്‍പര്യം കാട്ടുന്നുമില്ല. നിക്ഷേപകര്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി മടുത്തു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. പ്രവാസികളും സര്‍വീസില്‍ നിന്ന് വിരമിച്ചവരുമായി ഒട്ടേറെ പേര്‍ ഇപ്പോഴും തുക കിട്ടാതെ വലയുകയാണ്.  തങ്ങൾക്ക് ഇനി എവിടുന്ന് നീതി കിട്ടുമെന്ന് മാത്രം അറിയില്ലെന്നാണ് നിക്ഷേപകർ ഇപ്പോൾ പറയുന്നത്.

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img