പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി - Kerala Times    

പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

September 15, 2025
Pittappillil Agencies Consumer Court

കൊച്ചി> ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂർ ഊർക്കോലിൽ  ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്. നേരത്തെ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലെ വിധി പ്രകാരം പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമ, ഫ്രിഡ്ജിൻ്റെ വില 18,900 രൂപയും പുറമെ 10,000 രൂപയും നൽകണമായിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. 

വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമം വകുപ്പ് 72 പ്രകാരം എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ ജയിൽ ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്.  ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ  ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.

Latest from Blog

error: Content is protected !!