തിരുവനന്തപുരം> ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ എസ്റ്റിമേറ്റ് തുകയും ആകെ ചെലവായ തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തൽ. ഗായകൻ ഇഷാൻ ദേവിന് പ്രതിഫലമായി നൽകിയത് നാലുലക്ഷം രൂപയാണ്. എന്നാൽ എസ്റ്റിമേറ്റ് കണക്കുകൾ പ്രകാരം രണ്ടുലക്ഷം രൂപ കണക്കാക്കി നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് വ്യക്തം. നേരത്തെ വലിയതുകയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ദേവസ്വംബോർഡ് അതിനെ പ്രതിരോധിച്ചത് ഇത് ഓഡിറ്റ് റിപ്പോർട്ട് അല്ല എന്ന വാദമുയർത്തിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കണക്കുകൾ എസ്റ്റിമേറ്റ് തുക മാത്രമാണെന്നും ഓഡിറ്റ് കണക്കുകളല്ല എന്നുമാണ് വാദിച്ചിരുന്നത്. ഇപ്പോൾ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണിപ്പോൾ.
ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഓഡിറ്റ് റിപ്പോർട്ടിന്റെ വിവരങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. ഇത് പ്രകാരം പ്രഭാത ഭക്ഷണം നൽകാനായി 1500 പേർക്ക് 15,0000 രൂപയാണെങ്കിൽ യഥാർഥത്തിൽ ചെലവായത് 3000 പേർക്ക് 45,0000 രൂപയാണ്. മൂന്ന് ലക്ഷം രൂപയുടെ വ്യത്യാസമാണുള്ളത്. ചെറുകടികൾ നൽകാനായി എസ്റ്റിമേറ്റിൽ 4,000 പേർക്ക് 160000 രൂപയാണ് വകയിരുത്തിയത് എന്നാൽ ആക്ച്വൽ കണക്കിൽ ഇത് രണ്ടുലക്ഷത്തോളം വരും. 40,000 രൂപയാണ്. ഉച്ചഭക്ഷണത്തിന് 4000 പേർക്ക് 6,80000 എന്ന തുകയാണ് എസ്റ്റിമേറ്റിൽ കാണുന്നത്. എന്നാൽ ലഞ്ച് കഴിച്ചത് 5000 പേരാണ്. ഇതിന് 8,50000 രൂപ ചെലവായി. വ്യത്യാസം 1,70000 രൂപ. ഈവനിങ് സ്‌നാക്‌സ് എസ്റ്റിമേറ്റ് തുക 1,60000 ആണ്. എന്നാൽ ആക്ച്വൽ തുക 5000 പേർക്ക് 200000 രൂപയാണ്. വ്യത്യാസം 40,000 രൂപയും. ഡിന്നറിന് എസ്റ്റിമേറ്റ് തുക ആയിരം പേർക്ക് ഒന്നരലക്ഷം എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ ആക്ച്വൽ തുക 3,000 പേർക്ക് നാലര ലക്ഷമാണ്. ആകെ വ്യത്യാസം മൂന്നുലക്ഷം രൂപയാണ്. ഇങ്ങനെ ഒട്ടുമിക്ക കാര്യങ്ങളിലും എസ്റ്റിമേറ്റ് തുകയേക്കാൾ വളരെ കൂടുതലാണ് ഉണ്ടായിരിക്കുന്നത്.
നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും അവരുടെ ഡേറ്റ് കിട്ടാതെ വന്നതിനെ തുടർന്നാണ് ഇഷാൻ ദേവിന്റെ പരിപാടി നടത്തിയത്. ഇതിനാണ് എട്ടുലക്ഷം ചെലവായത് എന്നാണ് ന്യായം. എന്നാൽ ഇഷാൻ ദേവിന് ആകെ നാല് ലക്ഷം മാത്രമേ കൊടുത്തിട്ടുള്ളു. ബാക്കി നാലുലക്ഷം ഇതുവരെ കൊടുത്തിട്ടില്ല. എന്നാൽ ഓഡിറ്റിന് കൊടുത്ത ബില്ലിൽ എട്ടുലക്ഷത്തിന്റെ കണക്കുണ്ട്. ഇഷാൻ ദേവിന് പകരം നന്ദഗോവിന്ദം ഭജൻസിന്റെ പേരാണ് ഓഡിറ്റിന് എത്തിയത്. ഇത് പിശകാണെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
