ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ്; ഹോർമുസിനെ ഉപേക്ഷിക്കില്ലെന്ന് ഇറാൻ–വിഡിയോ - Kerala Times    

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ്; ഹോർമുസിനെ ഉപേക്ഷിക്കില്ലെന്ന് ഇറാൻ–വിഡിയോ

April 20, 2026
us patrol in hormuz

വാഷിങ്ടൺ> ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പലിനു നേരെ യുഎസ് നാവിക സേന വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറാന്റെ കപ്പൽ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ടൗസ്ക എന്ന ചരക്കുകപ്പലാണ് പിടിച്ചെടുത്തതെന്നാണ് ട്രംപ് പറഞ്ഞത്. കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച ഇറാൻ യുഎസിന് ശക്തമായ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 ‘ഏതാണ്ട് ഒരു വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ടൗസ്ക എന്ന ഇറാൻ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ചു. പക്ഷേ അവർക്കത് നന്നായി ഭവിച്ചില്ല. യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് ഒമാൻ കടലിടുക്കിൽ വച്ച് കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ ഇറാൻ ക്രൂ അത് കേൾക്കാൻ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പൽ അവരെ തടയുകയും എൻജിൻ റൂം നശിപ്പിച്ചുകൊണ്ട് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പൽ.  ‘ഏതാണ്ട് ഒരു വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ടൗസ്ക എന്ന ഇറാൻ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ചു. പക്ഷേ അവർക്കത് നന്നായി ഭവിച്ചില്ല. യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് ഒമാൻ കടലിടുക്കിൽ വച്ച് കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ ഇറാൻ ക്രൂ അത് കേൾക്കാൻ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പൽ അവരെ തടയുകയും എൻജിൻ റൂം നശിപ്പിച്ചുകൊണ്ട് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പൽ.

Leave a Reply

Your email address will not be published.

Latest from Blog

error: Content is protected !!