ഇടുക്കി വനമാക്കും; വാഗമൺ പൊളിച്ചടുക്കും; മറ്റു ജില്ലകളിലെ മലയോര മേഖലകളും ഭീഷണിയിൽ പരശുരാമൻ്റെ മഴുവുമായി വനം വകുപ്പ് - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഇടുക്കി വനമാക്കും; വാഗമൺ പൊളിച്ചടുക്കും; മറ്റു ജില്ലകളിലെ മലയോര മേഖലകളും ഭീഷണിയിൽ പരശുരാമൻ്റെ മഴുവുമായി വനം വകുപ്പ്

November 1, 2025
ak sasindran 1

ഇടുക്കി >  ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ ടൗണിനോടു ചേർന്നുള്ള ഭാഗം വനഭൂമിയാക്കാൻ കരട് വിജ്‌ഞാപനം പുറത്തിറക്കി സർക്കാർ. 1238.6062 ഏക്കർ ഭൂമി സംരക്ഷിത വനമാക്കാനാണ് നീക്കം. വാഗമൺ റിസർവ്, കോലാഹലമേട് പൈൻ ഗാർഡൻ റിസർവ് എന്നീ പേരുകളിലാണ് പുതിയ സംരക്ഷിത വനങ്ങൾ വിജ്‌ഞാപനം ചെയ്തിരിക്കുന്നത്. വാഗമൺ റിസർവ് -വാഗമൺ വില്ലേജിലെ 185/1, 837, 838, 988, 989, 990, 991, 992, 994, 997, 998, 999 സർവേ നമ്പറിൽ ഉൾപ്പെട്ട 1086.9482 ഏക്കർ ഭൂമി. കോലാഹലമേട് പൈൻ ഗാർഡൻ റിസർവ് – വാഗമൺ വില്ലേജിലെ 990, 991, 998 എന്നീ സർവേ നമ്പറിൽ ഉൾപ്പെട്ട 151.658 ഏക്കർ ഭൂമി എന്നിവയാണ് സംരക്ഷിത വനമേഖലയായി മാറുന്നത്.

2006ൽ വാഗമൺ റിസർവിന്റെ വിജ്ഞാപനമിറങ്ങിയിരുന്നു. എന്നാൽ ഏതെല്ലാം സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയെന്ന് രേഖപ്പെടുത്തിയിരുന്നില്ല. 2025 ഫെബ്രുവരി 15ന് സർവേ നമ്പറുകൾ ഉൾപ്പെടുത്തി പുതിയ വിജ്‌ഞാപനമിറക്കി. വിജ്ഞാപനത്തിൽ ഉൾപ്പെട്ട സർവേ നമ്പർ 988ലെ ഭൂമിക്ക് 1983ലും, 185/1, 837 എന്നീ സർവേ നമ്പറുകളിലെ ഭൂമിക്ക് 1993ലും പട്ടയം നൽകിയതായി പുറമ്പോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2021 മാർച്ച് 24നാണ് കോലാഹലമേട് പൈൻ ഗാർഡൻ റിസർവെന്ന പേരിൽ വിജ്ഞാപനം ചെയ്തത്. ഈ റിസർവ് വനത്തിൽ ഉൾപ്പെട്ട ഭൂമി 1985 മുതൽ വനം വകുപ്പിന്റെ കൈവശമുള്ള താണെന്നാണ് വിജ്‌ഞാപനത്തിൽ പറയുന്നത്. 1985 കാലഘട്ടത്തിൽ വാഗമൺ വില്ലേജിന്റെ പരിധിയിൽ വനം വകുപ്പിന് ഭൂമി കൈമാറിയതിൻറെ രേഖകൾ രജിസ്റ്ററിൽ ഇല്ല. 87.34 ഹെക്‌ടർ ഭൂമിക്ക് പട്ടയം നൽകിയതിന്റെറെ വിവരങ്ങൾ മാത്രമാണ് പുറമ്പോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ആർ.ഡി.ഒയാണ് രണ്ട് റിസർവുകളുടെയും സെറ്റിൽമെന്റ് ഓഫിസർ.

ഇടുക്കി ജില്ല മൊത്തത്തിൽ വന മേഖലയാക്കുവാൻ രഹസ്യ നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ ശരിവെക്കുന്ന നടപടികളുമാണ് ഓരോ ദിവസവും സർക്കാരിഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റ് ജില്ലകളിലെ മലയോര മേഖലകളും ഇതേ ഭീഷണി നേരിടുന്നുണ്ട്. പ്രത്യേകിച്ച് വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങൾ. വന്യമൃഗ ആക്രമണങ്ങളും മരണങ്ങളും കൃഷിനാശങ്ങളും വ്യപകമായിട്ടും നടപടികൾ വാക്കുകളിൽ മാത്രമൊതുങ്ങുന്നതിന് പിന്നിലും ഒരു നിശബ്ദ കുടിയറക്ക് എന്ന ലക്ഷ്യമാണ്. കാർബൺ ഫണ്ടിൽ നിന്നും ലഭിക്കുന്ന കോടികൾ കൈക്കലാക്കുന്ന ഗൂഡസംഘം കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെ മുഖമൂടിയണിഞ്ഞ പരിസ്ഥിതി തീവ്രവാദികൾ. കടലാസു സംഘടനയുടെ പേരിൽ കോടതിയിൽ തുടർച്ചയായി കേസുകൾ നൽകി മലയോര മേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഈ പ്രദേശങ്ങൾ വനഭൂമിയാക്കുവാനാണ് നീക്കം. ഇവരുടെ പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥ – രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടും ഇതിനുപിന്നിലുണ്ടെന്നാണ് സൂചന.ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഇപ്പോൾത്തന്നെ പ്രശ്‌നബാധിതമാണ്. മൂന്നാർ, ഉപ്പുതറ, കാഞ്ചിയാർ കോവിൽമല, വാഗമൺ, മാങ്കുളം, അടിമാലി, പൂപ്പാറ, ചിന്നക്കനാൽ എന്നീ പ്രദേശങ്ങൾ കഴിഞ്ഞ് ഇപ്പോൾ പീരുമേട് എത്തിനിൽക്കുന്നു കാര്യങ്ങൾ. ഈ പ്രദേശങ്ങളിലെ കർഷകരും സാധാരണ ജനങ്ങളും കുടിയിറക്ക് ഭീഷണി നേരിടുകയാണ്. സർക്കാർ പതിച്ചുനൽകിയ പട്ടയങ്ങൾക്ക് വെയിസ്റ്റ് പേപ്പറിന്റെ വിലപോലുമില്ലെന്ന് ഇവിടെയുള്ളവർ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ പട്ടയമേളകൾ സംഘടിപ്പിച്ച് ആഘോഷമായി കയ്യിൽ വെച്ചുകൊടുത്ത പട്ടയം സർക്കാർ തന്നെ റദ്ദ് ചെയ്ത് കർഷകരെ തെരുവിലേക്ക് തള്ളിയിറക്കുകയാണ്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് മലയോര മേഖലയിൽ ജീവിക്കുന്ന ജനം.  കേരള ടൈംസ് അന്വേഷണ പരമ്പര തുടരും….

ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഇപ്പോൾത്തന്നെ പ്രശ്‌നബാധിതമാണ്. മൂന്നാർ, ഉപ്പുതറ, കാഞ്ചിയാർ കോവിൽമല, വാഗമൺ, മാങ്കുളം, അടിമാലി, പൂപ്പാറ, ചിന്നക്കനാൽ എന്നീ പ്രദേശങ്ങൾ കഴിഞ്ഞ് ഇപ്പോൾ പീരുമേട് എത്തിനിൽക്കുന്നു കാര്യങ്ങൾ. ഈ പ്രദേശങ്ങളിലെ കർഷകരും സാധാരണ ജനങ്ങളും കുടിയിറക്ക് ഭീഷണി നേരിടുകയാണ്. സർക്കാർ പതിച്ചുനൽകിയ പട്ടയങ്ങൾക്ക് വെയിസ്റ്റ് പേപ്പറിന്റെ വിലപോലുമില്ലെന്ന് ഇവിടെയുള്ളവർ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ പട്ടയമേളകൾ സംഘടിപ്പിച്ച് ആഘോഷമായി കയ്യിൽ വെച്ചുകൊടുത്ത പട്ടയം സർക്കാർ തന്നെ റദ്ദ് ചെയ്ത് കർഷകരെ തെരുവിലേക്ക് തള്ളിയിറക്കുകയാണ്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് മലയോര മേഖലയിൽ ജീവിക്കുന്ന ജനം.  കേരള ടൈംസ് അന്വേഷണ പരമ്പര തുടരും….

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss