വിനോദിനിക്ക് എത്ര വേദനിച്ചു കാണും... ആരോഗ്യമന്ത്രി വീണാജോർജിനെതിരെ ആക്രമണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ - Kerala Times    

വിനോദിനിക്ക് എത്ര വേദനിച്ചു കാണും… ആരോഗ്യമന്ത്രി വീണാജോർജിനെതിരെ ആക്രമണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

February 25, 2026
images 57

തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കെ.എസ്.യു ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇതാണ് ഇന്ന് നടന്ന സമരത്തിന്റെ കൃത്യമായ ദൃശ്യം. ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണം? ആരോഗ്യ മന്ത്രി ശ്രീമതി വീണക്ക് കൈയിലെ ഈ കുഞ്ഞു മുറിവിൽ ഇത്ര വേദനിച്ചു എങ്കിൽ, ആരോഗ്യ വകുപ്പിന്റെ പിഴവിനാൽ കൈ മുറിച്ചു മറ്റേണ്ടി വന്ന ഒൻപതര വയസ്സുകാരി വിനോദിനിക്ക് എത്ര വേദനിച്ചു കാണുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിപ്പ് എഴുതി.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖല കേരളത്തിന്റേത്. ചില സംഭവങ്ങൾ പർവ്വതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നു. സംഭവത്തെ രാഷ്ട്രീയ ആഭാസമെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‍യുവിൻ്റെ ആക്രമണം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest from Blog

error: Content is protected !!