ദില്ലി> ‘കണ്ടെത്തിയത് ഗുരുതക്രമക്കേട്, ചൈനീസ് ബന്ധമുള്ള സേവനദാതാക്കൾ ‘. ഡിജിറ്റൽ വായ്‌പയുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളുടെ പേരിൽ മുംബൈ കേന്ദ്രമായ എക്സസ്10 ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (X10 Financial Services Limited) എന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനത്തിന്റെ (NBFC) റജിസ്ട്രേഷൻ റിസർവ് ബാങ്ക് റദ്ദാക്കി.
31 ടെക് സേവനദാതാക്കളും അവരുടെ ആപ്പുകളും വഴിയാണ് എക്‌സ്10 ഡിജിറ്റൽ വായ്‌പ നൽകിയിരുന്നത്. പലതിനും ചൈനീസ് ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. 2015ലാണ് എക്സസ്10 കമ്പനിക്ക് ആർബിഐ പ്രവർത്തനാനുമതി നൽകിയത്. 10 വർഷത്തിനിടയിൽ മൊബിഡ് ടെക്നോളജി, വീകാഷ് ടെക്നോളജി തുടങ്ങി ഒട്ടേറെ സ്‌ഥാപനങ്ങൾ വഴി വായ്പാസേവനം ഔട്ട്സോഴ്സ് ചെയ്തു.
ക്രെഡിറ്റ് അപ്രെയ്സൽ, കെവൈസി വെരിഫിക്കേഷൻ, പലിശനിരക്ക് നിർണയിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളാണ് ആർബിഐ കണ്ടെത്തിയത്. ചൈനീസ് ഓൺലൈൻ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലും എക്സ്10 ഉൾപ്പെട്ടിരുന്നു.
ഗുരുതര ക്രമക്കേട്; NBFC യുടെ രജിസ്ട്രേഷൻ റദ്ദാക്കി റിസർവ്വ് ബാങ്ക്

RELATED ARTICLES
- Advertisement -
FINANCE & SCAMS
- Advertisement -