ഈ NBFC കളിൽ സ്വർണ്ണം പണയം വച്ചിട്ടുണ്ടോ? നിങ്ങൾ കേസിൽ പ്രതിയായേക്കാം! ജീവനക്കാരടക്കം ഇക്കാര്യങ്ങൾ സൂക്ഷിക്കണം!

- Advertisement -spot_img

കൊച്ചി>  കേരളത്തിലെ ചില NBFC കളിലെ മുക്കുപണ്ട പണയത്തട്ടിപ്പുകളെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ നിങ്ങൾ എപ്പോഴെങ്കിലും സ്വർണ്ണം പണയം വച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ഒരു പക്ഷേ നിങ്ങൾ അറിയാതെ തന്നെ കേസിൽ പ്രതിയായേക്കാം! കേരളത്തിലെ ചില NBFC കളുടെ ഒട്ടുമിക്ക ബ്രാഞ്ചുകളിലും കിലോക്കണക്കിന് മുക്കുപണ്ടങ്ങൾ (Spurious Gold) ഉടമകൾ തന്നെ (HO Gold) പണയം വച്ചിട്ടുണ്ട്. അത് ഒരു പക്ഷേ നിങ്ങളറിയാതെ നിങ്ങളുടെ പേരിലാകാം. ഇവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത്.

- Advertisement -

നിങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ എപ്പോഴെങ്കിലും  ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഐഡിയും മറ്റ് രേഖകളും നിങ്ങളുടെ ഒപ്പും ഇവരുടെ കൈവശം ഉണ്ടാകും. ഇങ്ങനെ മുൻപ് എപ്പോഴെങ്കിലും പണയം വച്ചിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ രേഖകൾ വച്ചിട്ടാണ് ചില NBFC ഉടമകൾ ഓരോ ബ്രാഞ്ചിലും HO Gold എന്ന പേരിൽ കിലോക്കണക്കിന് മുക്കുപണ്ടം പണയം വച്ച് കോടികൾ പോക്കറ്റിലാക്കുന്നത്. ഇങ്ങനെ ടൺകണക്കിന് മൂക്കുപണ്ടങ്ങളാണ് ചില NBFC കളിൽ ഉള്ളത്. നേരത്തെ ഇത്തരം സ്ഥാപങ്ങളിൽ പണയം വച്ചാൽ അത് ‘CIBIL’ റെക്കോർഡിൽ വരില്ലായിരുന്നു. മാത്രമല്ല ഇത്തരം തട്ടിപ്പുകൾ ഇടപാടുകാർ അറിയാതിരിക്കാൻ കമ്പനി തന്നെ അവരുടെ മെസ്സേജിങ്ങ് സംവിധാനം ഓഫാക്കും. അതുകൊണ്ട് തന്നെ തങ്ങളുടെ പേരിൽ കമ്പനി ഉടമകൾ വക്കുന്ന മുക്കുപണ്ട പണയം സംബന്ധിച്ച മെസ്സേജുകൾ ഒന്നും തന്നെ ഇടപാടുകാരുടെ ഫോണിലേക്കോ ഇ മെയിലേക്കോ എത്തില്ല.

- Advertisement -

ഏതെങ്കിലും അന്വേഷണ ഏജൻസികൾ പരിശോധന നടത്തി മുക്കു പണ്ടങ്ങൾ കണ്ടെത്തിയാൽ അത് ജീവനക്കാരുടെയും ഇടപാടുകാരുടെയും തലയിൽ വച്ച് ഉടമ കൈയ്യൊഴിയും. ഇവിടെ പ്രതികളാക്കപ്പെടാൻ പോകുന്നത് ഇടപാടുകാരും ജീവനക്കാരും മാത്രമായിരിക്കും. പലയിടങ്ങളിലും ജീവനക്കാരെയും ഇടപാടുകാരെയും ബലിയാടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾത്തന്നെ കേരളത്തിലെ ഒരു പ്രമുഖ NBFC ക്കെതിരെ അന്വേഷണം ആരംഭിച്ചതായാണ് വിവരം. നിരവധി പരാതികളാണ് ഈ NBFC ക്കെതിരെ Reserve Bank, ED, ROC, CBl , Kerala Police എന്നിവർക്ക് ലഭിച്ചിരിക്കുന്നത്. ചില കമ്പനി മുതലാളിമാരുടെ പണക്കൊതിയിൽ എത്ര നിരപരാധികളാണ് ബലിയാടാകാൻ പോകുന്നതെന്നാണ് ഇനി അറിയാനുള്ളത്. << തുടരും >>…

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img