6,600 കോടിയുടെ ബിറ്റ്കോയിൻ തട്ടിപ്പ്: ദുബായിലെ 10.6 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

- Advertisement -spot_img

- Advertisement -

ദില്ലി > ബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ അന്തരിച്ച അമിത് ഭരദ്വാജിന്റെ ദുബായിലെ 10.6 കോടി രൂപയുടെ  സ്വത്തുക്കൾ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ഈ സ്വത്തുക്കൾ ഉൾപ്പെടുന്ന എല്ലാ ഇടപാടുകളും തടയാൻ ഇഡി ദുബായ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

- Advertisement -

ഇതേ കേസിൽ പൂനെയിലെ ജുഹുവിലെ വസതിയും ബംഗ്ലാവും നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഇക്വിറ്റി ഷെയറുകളും നേരത്തെ കണ്ടുകെട്ടിയിരുന്നു. ഉക്രെയ്നിൽ ബിറ്റ്കോയിൻ ബിസിനസ് തുടങ്ങുന്നതിനായി കുന്ദ്ര അമിതിൽ നിന്ന് 285 ബിറ്റ്കോയിനുകൾ (150 കോടി രൂപ വിലമതിക്കുന്ന) സ്വീകരിച്ചതായാണ് വിവരം. ഈ കേസിൽ ഇഡി ഇതുവരെ 172 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.

2023-ൽ സിംപി ഭരദ്വാജ്, നിതിൻ ഗൗർ, നിഖിൽ മഹാജൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 2022-ൽ അമിതിന്റെ മരണശേഷവും, അന്വേഷണം പുരോഗമിക്കുന്ന കേസിൽ ബിറ്റ്കോയിൻ വാലറ്റ് വിലാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചത് പാർട്ടണർ അജയ് ആണെന്ന് ഒരു ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു. ഇയാൾ ഇപ്പോഴും ഒളിവിലാണ്. വേരിയബിൾ ടെക്, അമിത്, അജയ് എന്നിവർക്കെതിരെ മഹാരാഷ്ട്രയിലും ഡൽഹിയിലും പോലീസിന് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. പ്രതികൾ 2017 ൽ 6,600 കോടി രൂപയുടെ ബിറ്റ്കോയിനുകൾ ശേഖരിച്ചതായും നിക്ഷേപകർക്ക് പ്രതിമാസം 10% വരുമാനം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.  എന്നാൽ ഇവർ നിക്ഷേപകരെ കബളിപ്പിക്കുകയും നിയമവിരുദ്ധമായി ലഭിച്ച ബിറ്റ്കോയിനുകൾ  ഓൺലൈൻ വാലറ്റുകളിൽ ഒളിപ്പിക്കുകയും ചെയ്തെന്നാണ് കേസ് .

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img