മുക്കുപണ്ടത്തിലൂടെ കോടികൾ മുക്കിയ വില്ലൻ; NBFC മുതലാളി പറ്റിച്ചത് ഓഹരി ഉടമകളെയും നിക്ഷേപകരെയും

- Advertisement -spot_img

കൊച്ചി > കേരളത്തിലും പുറത്തുമുള്ള  ബ്രാഞ്ചുകളില്‍ മുഴുവൻ മുക്കുപണ്ടം തിരുകിക്കയറ്റി ഓഹരിയുടമകളെയും നിക്ഷേപകരെയും ഒരുപോലെ വഞ്ചിക്കുകയാണ് കോട്ടയത്തെ പ്രമുഖ NBFC. ഒന്നിനുപിറകെ മറ്റൊന്നായി NCD ഇറക്കിയിട്ടും നിക്ഷേപകര്‍ തിരിഞ്ഞുനോക്കുന്നില്ല. സ്വര്‍ണ്ണപ്പണയ ബിസിനസ് നിലച്ചിട്ട് മാസങ്ങളായി. നിക്ഷേപകരുടെ പലിശയും ജീവനക്കാരുടെ ശമ്പളവും കൊടുക്കുന്നത് നിക്ഷേപമായി ലഭിച്ച പണത്തില്‍ നിന്ന്.  അതായത് വിത്തെടുത്തു കഞ്ഞിവച്ചു കഴിഞ്ഞു.

ഇതിനി എത്രനാളത്തേക്ക് ഉണ്ടാകും എന്നതാണ് ഈ മേഖലയിലുള്‍പ്പെടെയുള്ളവര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ പൂട്ടിയത് 200 ലധികം ബ്രാഞ്ചുകൾ. ബ്രാഞ്ചുകളിലെ സ്വര്‍ണ്ണം വിറ്റാല്‍ തന്റെ സാമ്പത്തിക പ്രതിസന്ധി മാറുമെന്നാണ് മുതലാളിയുടെ വാദം. എന്നാല്‍ കൊല്ലത്തെ പ്രമുഖ സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ഈ മുക്കുപണ്ടങ്ങള്‍ അവര്‍പോലും തിരികെ എടുക്കില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും  അറിയാം.

പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മുതലാളിയുടെയും കുടുംബത്തിന്റെയും അടിവേരുകള്‍  തേടിച്ചെന്നാല്‍ എത്തുന്നത് ചിട്ടി തട്ടിപ്പിന്റെയും പാപ്പര്‍ ഹര്‍ജിയുടെയുമൊക്കെ കേസുകളുടെ നടുവിലേക്കാണ്. നിധി കാക്കുന്ന ഭൂതത്തെപ്പോലെ നോട്ടുകെട്ടുകള്‍ക്ക് മേലെയാണ് ഇദ്ദേഹത്തിൻ്റെ ഉറക്കം പോലും. ഇദ്ദേഹത്തിന്റെ വീടിന്റെ നിലവറയില്‍ കോടികളുടെ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.>>> തുടരും.

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img