ദില്ലി > ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള നാഷണൽ ഓപ്പൺ ഏരിയ റേഞ്ചിൽ (NOAR) ഇന്ത്യ വിജയകരമായി യുഎവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (ULPGM)-V3 ന്റെ വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി. നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യകൾ സ്വാംശീകരിക്കാനും ഉത്പാദിപ്പിക്കാനും ഇന്ത്യൻ വ്യവസായം ഇപ്പോൾ തയ്യാറാണെന്ന് ഈ വിജയം തെളിയിക്കുന്നുവെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ടീമിനെ അഭിനന്ദിച്ചു.
ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് ഒരു വലിയ ഉത്തേജനം നൽകിക്കൊണ്ടാണ് ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള നാഷണൽ ഓപ്പൺ ഏരിയ റേഞ്ച് (NOAR) പരീക്ഷണ ശ്രേണിയിൽ DRDO_India വിജയകരമായി UAV ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (ULPGM)-V3 ന്റെ പറക്കൽ പരീക്ഷണങ്ങൾ നടത്തിയത്. ULPGM-V3 സിസ്റ്റത്തിന്റെ വികസനത്തിനും വിജയകരമായ പരീക്ഷണങ്ങൾക്കും DRDO യ്ക്കും വ്യവസായ പങ്കാളികൾക്കും, DcPP-കൾക്കും, MSME-കൾക്കും, സ്റ്റാർട്ടപ്പുകൾക്കും അഭിനന്ദന പ്രവാഹമാണ്. ഫെബ്രുവരി 10 മുതൽ 14 വരെ ബാംഗ്ലൂരിൽ നടന്ന എയ്റോ ഇന്ത്യ 2025 ഷോയിൽ, ULM-ER എന്ന പേരിലും അറിയപ്പെടുന്ന എക്സ്റ്റൻഡഡ് റേഞ്ച് വേരിയന്റായ ULPGM-V3 പ്രദർശിപ്പിച്ചിരുന്നു.
പ്രധാന വിശദാംശങ്ങൾ
- ഡിആർഡിഒയുടെ യുഎവി-ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മ്യൂണിഷൻ (യുഎൽപിജിഎം) എയർ-ടു-സർഫേസ് മിസൈലിന്റെ വിപുലീകൃത ശ്രേണി വകഭേദമായ യുഎൽഎം-ഇആറിൽ, പകലും രാത്രിയുമുള്ള പ്രവർത്തനങ്ങൾക്കായി ഇമേജിംഗ് ഇൻഫ്രാറെഡ് (ഐആർ) സീക്കറുള്ള പാസീവ് ഹോമിംഗ് സൗകര്യം ഉണ്ടെന്ന് ഡിആർഡിഒ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
- 12.5 കിലോഗ്രാം ഭാരമുള്ള ഫയർ ആൻഡ് ഫോർഗെറ്റ് മിസൈലിന് ഒരു ചെറിയ ഡ്യുവൽ-ത്രസ്റ്റ് സോളിഡ് പ്രൊപ്പൽഷൻ യൂണിറ്റാണ്ട് കരുത്ത് പകരുന്നത്. ഇത് പകൽ സമയത്ത് പരമാവധി 4 കിലോമീറ്ററും രാത്രിയിൽ 2.5 കിലോമീറ്ററും സഞ്ചരിക്കാൻ പ്രാപ്തമാണ്.
- ഡ്യുവൽവേ ഡാറ്റാലിങ്ക് വഴിയാണ് ആശയവിനിമയം സുഗമമാക്കുന്നത്. ഒന്നിലധികം വാർഹെഡ് ഓപ്ഷനുകൾ ഉപയോഗിച്ച്, വിവിധ സ്റ്റാറ്റിക് ലക്ഷങ്ങളെയോ ചലിക്കുന്ന ലക്ഷ്യങ്ങളെയോ ആക്രമിക്കുന്നതിനാണ് യുദ്ധോപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- അദാനിയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (BDL) ULPGM പദ്ധതിയുടെ പ്രധാന നിർമ്മാണ പങ്കാളികളാണ്. അതേസമയം യുദ്ധോപകരണങ്ങളുടെ വികസനവും പരീക്ഷണവും DRDO യുടെ ഉത്തരവാദിത്വത്തിലാണ്.
- മൂന്ന് അറിയപ്പെടുന്ന ULPGM വകഭേദങ്ങളുണ്ട്: ULPGM V1 (ബേസ്ലൈൻ), ULPGM V2 (പ്രൊഡക്ഷൻ വേരിയന്റ്, ULPGM എന്നും അറിയപ്പെടുന്നു), ULPGM V3 (എക്സ്റ്റെൻഡഡ്-റേഞ്ച് വേരിയന്റ്, ULM-ER എന്നും അറിയപ്പെടുന്നു).
- V1, V2, V3 എന്നിവ തമ്മിലുള്ള പ്രാഥമിക വ്യത്യാസങ്ങൾ മാർഗ്ഗനിർദ്ദേശ സംവിധാനങ്ങൾ, പ്രകടനം, ശ്രേണി എന്നിവയിലെ വ്യത്യസ്ഥതകളാണ്.
