ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി
ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്